Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബ്ലോക്ക് പഞ്ചായത്തിന് സി. അച്ചുതമേനോൻ സ്മാരക പുരസ്‌കാരം.

14 Aug 2024 18:24 IST

santhosh sharma.v

Share News :

വൈക്കം: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കേരളത്തിലെ ഏറ്റവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് സംസ്ഥാന കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ സി. അച്ചുതമേനോൻ സ്മാരക പുരസ്‌കാരം വൈക്കം ബ്ലോക്ക് പഞ്ചായത്തിന്. കാർഷിക മേഖലയിൽ നടപ്പാക്കിയ വ്യത്യസ്തവും നൂതനവുമായ കാർഷിക പദ്ധതികളാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിനെ പുരസ്‌ക്കാരത്തിന് അർഹരാക്കിയത്. 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. കാർഷിക മേഖലയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ 'നിറവ്' പച്ചക്കറി കൃഷി, ഓണം വിപണി ലക്ഷ്യമാക്കി ആരംഭിച്ച പൂ കൃഷിയും കിഴങ്ങ് വർഗ കൃഷി പദ്ധതിയും തരിശുരഹിത നെൽകൃഷിക്കായി ആവിഷ്‌കരിച്ച 'പൊൻകതിർ' പദ്ധതിയും കേരനഴ്‌സറിയും പാടശേഖങ്ങളുടെ അടിസ്ഥാന വികസനത്തിന് നടപ്പിലാക്കിയ പദ്ധതികളും ശ്രദ്ധേയമായി.  

വിദ്യാലയങ്ങളിലും പച്ചക്കറി കൃഷിയും പൂകൃഷിയും ആരംഭിച്ചു. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത് എല്ലാം വർഷവും നിറവ് പുരസ്‌കാരങ്ങളും നൽകുന്നുണ്ട്. ക്ഷേത്രങ്ങളിലും കോൺവെന്റുകളിലുമടക്കം നിറവ് പദ്ധതിയുടെ ഭാഗമായി കൃഷി ഇറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുമായി ചേർന്നാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് ജനകീയ കൃഷി പദ്ധതി നടപ്പാക്കിയത്. അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത് പറഞ്ഞു.




Follow us on :

More in Related News