Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടാംക്ലാസുകാരി മെയ്‌സിത്താരയുടെ കഥ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍

07 Nov 2024 08:14 IST

ENLIGHT REPORTER KODAKARA

Share News :

രണ്ടാംക്ലാസുകാരി മെയ്‌സിത്താരയുടെ കഥ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തില്‍ 


കൊടകര സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മെയ് സിത്താര എന്ന കുരുന്ന് വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ചരിത്രം കുറിക്കുകയാണ്. മെയ് സിത്താര എഴുതിയ കഥ മൂന്നാം സ്റ്റാന്‍ഡേര്‍ഡിലെ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.  കേരള പാഠാവലിയില്‍ കഥ ഉള്‍പ്പെടുത്തിയതോടെ അധികമാര്‍ക്കും കൈവരാത്ത അപൂര്‍വ ഭാഗ്യമാണ് ഈ കുരുന്നുകഥാകാരിക്ക് ലഭിച്ചിട്ടുള്ളത്.

2018 മെയ് ഒന്നിനാണ് സിത്താരയുടെ ജനനം. പേരിനോടൊപ്പം മെയ് ചേര്‍ത്തത് അങ്ങനെയാണ്. കുഞ്ഞുനാള്‍ മുതലേ അഛനും അമ്മയും പറഞ്ഞുകൊടുത്ത കഥകള്‍ കേട്ടുവളര്‍ന്ന മെയ് സിത്താര സംസാരിക്കാറായപ്പോള്‍ മുതല്‍ കുഞ്ഞുകഥകള്‍ സ്വയം ഉണ്ടാക്കി പറയാന്‍ തുടങ്ങി. മകള്‍ വലുതാവുമ്പോള്‍ കാണിച്ചുകൊടുക്കാനായി അമ്മ പാര്‍വതി ഇതെല്ലാം കുറിച്ചുവെച്ചു. യു.കെ.ജി ക്ലാസില്‍ പഠിക്കുമ്പോള്‍ മെയ് സിത്താര ഭാവനയില്‍ നിന്ന് പറഞ്ഞ കഥകള്‍ പിന്നീട് സുട്ടുപറഞ്ഞ കഥകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.ഡോ.കെ.ശ്രീകുമാര്‍ ജനറല്‍ എഡിറ്റായി കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കായി സമാഹാരത്തില്‍ മെയ് സിത്താരയുടെ 24 കഥകളാണുള്ളത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത പൂമ്പാറ്റുമ്മ എന്ന കഥയാണ് ഈ വര്‍ഷം മൂന്നാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്‍രെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  

മെയ് സിത്താരയുടെ കഥ മൂന്നാംസ്റ്റാന്‍ഡേര്‍ഡിലേക്കുള്ള മലയാള പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതോടെ കൊടകര സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ സഹപാഠികളും അധ്യാപകരും ആഹ്ലാദത്തിലാണ്. കൊടകര കാവനാടുള്ള അജയന്‍ അടാട്ട് പാര്‍വതി ദമ്പതികളുടെ ഏക മകളാണ് സുട്ടു എന്നു വിളിക്കുന്ന മെയ് സിത്താര. യു.കെ.ജി മുതല്‍ കൊടകര ജി.എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന ഈ കുഞ്ഞുകഥാകാരി ഇപ്പോള്‍ രണ്ടാം ക്ലാസിലാണ്. അടുത്ത വര്‍ഷം മൂന്നാം ക്ലാസിലെത്തുമ്പോള്‍ തന്റെ കഥ പഠിക്കാനുള്ള അപൂര്‍വ ഭാഗ്യവും മെയ് സിത്താരക്ക് കൈവരും. തെന്നിന്ത്യന്‍ സിനിമ രംഗത്ത് അറിയപ്പെടുന്ന ശബ്ദലേഖന പ്രതിഭയാണ് മെയ് സിത്താരയുടെ പിതാവ് അജയന്‍ അടാട്ട് .ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്‍രെ ശബ്ദസംവിധാനത്തിലൂടെ 53ാമത് സംസ്ഥാനചലച്ചിത്ര പുരസ്‌കാരം നേടിയ അജയന്‍ അടാട്ട് ഈയിടെ പുറത്തിറങ്ങിയ പണി എന്ന ചിത്രമുള്‍പ്പടെ ഒട്ടേറെ ചിത്രങ്ങളുടെ ശബ്ദലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഗവേഷക കൂടിയായ അമ്മ പാര്‍വതി കൊടകര ജി.എല്‍.പി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.


Follow us on :

More in Related News