Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 10:57 IST
Share News :
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഈ വർഷത്തെ ഓണാഘോഷം വേറിട്ടതായി.
പഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹരിതകർമ സേനാംഗങ്ങൾക്കും 2000 രൂപ ബോണസ് നൽകിയും ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ ഓണസമ്മാനമായി സാരിയും ഗ്ലൗസും വിതരണം ചെയ്തും വിഭവ സമൃദ്ധമായ ഓണ സദ്യയൊരുക്കിയുമായിരുന്നു ഈ വർഷത്തെ ഓണാഘോഷം.
ആഘോഷത്തോടനുബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് മനോഹരമായ പൂക്കളവുമൊരുക്കി.ബോണസ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ആരോഗ്യ സ്റ്റാർഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ,ലക്ഷമ കാര്യ ചെയർമാൻ ബാബു പൊലുകുന്നത്ത്, വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, യു.പി മമ്മദ്, ടി.കെ. അബൂബക്കർ,mt റിയാസ് രതീഷ്കളക്കുടിക്കുന്ന്,കെ.ജിസീനത്ത്,ഫാത്തിമനാസർ,സിജികുറ്റികൊമ്പിൽ,കോമളംതോന്നിച്ചാലിൽ,പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പ്രധാനാധ്യാപകർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.