Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 23:45 IST
Share News :
താമരശ്ശേരി:
വാശിയേറിയ തെരഞ്ഞെടുപ്പിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡൻ്റായി പി.സി.അഷ്റഫിനെയും ജനറൽസെക്രട്ടറിയായി അമീർ മുഹമ്മദ് ഷാജിയെയും തെരഞ്ഞെടുത്തു.
പ്രസിഡൻ്റ് സ്ഥാനാർത്ഥികളായി മത്സരിച്ച ഇരുവരും 285 വീതം വോട്ടുകളുമായി തുല്യത നേടിയതോടെ സമവായത്തിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് വരണാധികാരിയായിരുന്ന ജില്ലാ സെക്രട്ടറി കെ.ബാബുമോൻ പറഞ്ഞു. മറ്റ് ഭാരവാഹികളെ പിന്നീട് തെരഞ്ഞെടുക്കും. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പി.സി. അഷ്റഫ് താമരശ്ശേരി വ്യാപാരി വ്യവസായി യൂണിറ്റ് തുടങ്ങിയ 1981 മുതൽ 2017 വരെ 38 വർഷങ്ങൾ പ്രസിഡൻ്റായിരുന്നു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ അഷ്റഫ് വിജയിച്ചിരുന്നില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡൻ്റായ
അമിർ മുഹമ്മദ് ഷാജിയാണ് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി.
ഇത്തവണ വ്യാപാരികൾ രണ്ട് വിഭാഗങ്ങളായി നല്ല രീതിയിൽ വാശിയോടെ പ്രചരണം നടത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വ്യാപാരികൾ താമരശ്ശേരി അങ്ങാടിയിൽ പ്രകടനം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് ദ്വിവാർഷിക ജനറൽ ബോഡി ജില്ലാ പ്രസിഡൻറ് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. അമീർ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് പ്രസിഡൻ്റ് സലീം രാമനാട്ടുകര, ബാപ്പു ഹാജി, ടെന്നിസൺ, പി.സി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.