Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിന്റെ ശതാബ്‌ദി ആഘോഷം സംഘടിപ്പിച്ചു.

24 May 2024 22:35 IST

santhosh sharma.v

Share News :





വൈക്കം: വൈക്കം ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിന്റെ ശതാബ്‌ദി ആഘോഷം സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സമരത്തിൻ്റെ തുടക്കത്തിലാണ് മുരിയം കുളങ്ങരയിൽ സമാജത്തിൻ്റെ പ്രവർത്തനം ആരംഭിച്ചത്. ജി എസ് ബി സമാജം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആലോഷ പരിപാടികളുടെ ഉദ്ഘാടനം ഹൈകോടതി ജസ്റ്റിസ് എൻ. നഗരേഷ് നായ്ക്ക് നിർവ്വഹിച്ചു. സമാജം പ്രസിഡന്റ്‌ ഉമേഷ്‌ ഷേണായ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമചന്ദ്രപ്രഭു, ശ്രീകാന്ത്, ട്രഷറർ വീര കുമാർ, മനോഹർ ജി. പൈ, രാജൻ പി മാടയിൽ, രതീഷ് കുമാർ, ആർ. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.മുൻ കാല ഭാരവാഹികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

സ്ത്രീകളും കുട്ടികളും അടക്കം

നൂറ് കണക്കിന് അംഗങ്ങൾ ആലോഷ പരിപാടിയിൽ പങ്കെടുത്തു.


Follow us on :

More in Related News