Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 15:09 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് മുട്ടുങ്കൽൽ ജംഗ്ഷനിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് ബസുകളും മറ്റു നിരവധി വാഹനങ്ങളും പ്രവേശിക്കുന്ന റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ട് നിരവധി നാളുകൾ കഴിഞ്ഞിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രി ആയി മാനേജ്മെന്റ് കോട്ടയിൽ കയറിക്കൂടിയ മരുമകൻ ഇരിക്കുന്ന കസേരയിൽ ആണ് വാഴ സ്ഥാപിക്കുന്നത് എന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.ബിജു മൂലംകുഴ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല, അജോ അറയ്ക്കൽ, ഷാജി പുതിയിടം, ടി ആർ രമണൻ, ആന്റണി മുണ്ടക്കൽ, അനീഷ് ചെല്ലായി, ബെന്നി പൂയപ്പടം തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.