Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 17:34 IST
Share News :
കടുത്തുരുത്തി : ഗാന്ധിനഗർ എസ് എം ഇ
നഴ്സിങ് കോളജിൽ നിന്ന് കാണാതായ
വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥി
തിരുവനന്തപുരം സ്വദേശി
അജാസിൻറെ (19) മൃതദേഹമാണ്
പനമ്പാലത്ത് തോട്ടിൽ നിന്നും
കണ്ടെത്തിയത്. ഇന്നലെ രാത്രി ഒരു
മണി മുതൽ ഇദ്ദേഹത്തെ
കാണാനില്ലന്ന് പരാതി ഉയർന്നിരുന്നു.
ഗാന്ധിനഗർ പോലീസ് കേസെടുത്ത
ശേഷം അന്വേഷണം നടത്തുന്നതിനിടെ
ഇയാൾ പനമ്പാലം ഭാഗത്ത്
എത്തിയതായി സി സി ടി വി ക്യാമറാ
ദൃശ്യങ്ങളിൽ കണ്ടിരുന്നു. ഇതേ തുടർന്ന്
കോട്ടയം ഗാന്ധിനഗർ പോലീസും
അഗ്നി രക്ഷാസേന കോട്ടയം യൂണിറ്റ്
സംഘവും ചേർന്ന് തോട്ടിൽ തിരച്ചിൽ
നടത്തുകയായിരുന്നു. ഒരു മണിക്കൂറോളം
നീണ്ട തിരച്ചിലിനൊടുവിൽ, തോട്ടിൽ
നിന്ന് തന്നെ മൃതദേഹം
കണ്ടെത്തുകയായിരുന്നു. തൻ്റെ പക്കൽ
ഉണ്ടായിരുന്നു ഫോണും പേഴ്സൺ മറ്റ്
കാര്യങ്ങളെല്ലാം റൂമിൽ വെച്ചതിന് ശേഷമാണ് വിദ്യാർത്ഥി ഇറങ്ങിയത്. കുടമാളൂർ പനംപാലത്തിന് സമീപത്തായിട്ടാണ് വിദ്യാർത്ഥിയെ അവസാനമായി സിസിടിവിയിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് പനമ്പാലം ഭാഗത്ത് അഗ്നിരക്ഷാസേന സംഘം തിരച്ചിൽ നടത്തിയത്. യുവാവിനെ കാണാതായത് ഗാന്ധിനഗർ പോലീസ് കേസെടുത്തു
Follow us on :
Tags:
More in Related News
Please select your location.