Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആട്ടൂർ മുഹമ്മദിനെ കണ്ടെത്താൻ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി

07 Jul 2024 07:59 IST

Enlight Media

Share News :

പിഴവ് വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യം

കോഴിക്കോട്- കോഴിക്കോട് നഗരത്തിൽ നിന്നും പത്തു മാസം മുൻപ് കാണാതായ റിയൽ എസ്റ്റേറ്റ് വ്യവസായി ബാലുശ്ശേരി ആട്ടൂർ മുഹമ്മദ് എന്ന മാമിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് നാട്ടൂകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി. സംസ്ഥാന പോലീസിനു കഴിയുന്നില്ലെങ്കിൽ കേസ് സിബിഐക്കു വിടണമെന്നും കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Vedio

https://www.facebook.com/share/v/EK6tTPrrHAoHtumc/

2023 ആഗസ്റ്റ് 21 ന് വൈകുന്നേരം 7 മണിക്ക് അരയിടത്ത്പാലത്തിന് സമീപമുള്ള ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകാൻ വേണ്ടി ഇറങ്ങിയ മാമിയെ പിന്നീട് കണ്ടെത്താനായിട്ടില്ല. സെൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തലക്കുളത്തൂരുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും പിന്നീട് പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ആദ്യ ഘട്ടത്തിൽ കിട്ടാവുന്ന തെളിവുകൾ ശേഖരിക്കാതിരുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. കേസ് അട്ടിമറിക്കാൻ ബാഹ്യ ഇടപെടൽ ഉണ്ടായതായി സംശയിക്കുന്നു. അന്വേഷണത്തിൽ അലംഭാവം കാണിച്ച ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചകൾ അന്വേഷണത്തെ ബാധിക്കുന്നതായും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകും.

വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഡ്വ. പി രാജേഷ് കുമാർ, ജനറൽ കൺവീനർ അസ്ലം ബക്കർ, സഹോദരൻ എ അബ്ദുല്ല, മാമിയുടെ ഭാര്യ റുക്സാന, സഹോദരി റംല, മകൾ അദീബ നൈന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News