Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 18:32 IST
Share News :
ജുമാ മസ്ജിദിൽ യാത്ര പറയാനെത്തിയ പള്ളി വികാരിയ്ക്ക് സ്വീകരണമൊരുക്കി ജുമുഅ മസ്ജിദ് ഭാരവാഹികൾ;
മതസൗഹാർദ്ദ സംഗമമാക്കി വിശ്വാസികൾ.....
മുണ്ടക്കയം ഈസ്റ്റ്:
പെരുവന്താനത്തിന്റെ മതസൗഹാർദ്ദം നാടിന് മാതൃകയാവുകയാണ്. നാട്ടിൽ വർഗീയതയും ജാതി വേർതിരിവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പെരുവന്താനം മതസൗഹാർദത്തെ ഊട്ടി ഉറപ്പിക്കുന്നത്. പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ കഴിഞ്ഞ അഞ്ച് വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. തോമസ് നെല്ലൂർ കാലായിൽപറമ്പിലാണ് യാത്ര പറയുവാനായി പെരുവന്താനം ജുമാ മസ്ജിദിൽ എത്തിയത്.. ജമാഅത്ത് ഭാരവാഹികളുടെയും ചീഫ് ഇമാം സബീർ മൗലവിയുടെയും നേതൃത്വത്തിൽ തോമസ് അച്ചനെ പള്ളിയിലേക്കു സ്വീകരിച്ചു. പോയ 5 വർഷം മുസ് ലിം സഹോദരങ്ങൾ തന്നോടു കാട്ടിയ സ്നേഹത്തിന് അതിരുകളില്ലന്നും ഈ യാത്ര പറച്ചിൽ സങ്കടപ്പെടുത്തുന്നതായി വികാരി ജമാഅത്ത് ഭാരവാഹികളെ അറിയിച്ചു. ക്രൈസ്തവ ഇസ് ലാം ഐക്യം കാത്തു സൂക്ഷിക്കുന്നതിൽ വികാരിയുടെ പങ്ക് എക്കാലവും ഓർക്കുമെന്ന് ജമാ അത്ത് പ്രസിഡൻ്റ് എൻ.എ.വഹാബ് പറഞ്ഞു.
എല്ലാ ക്രിസ്തുമസ് ദിനത്തിലും ജമാഅത്ത് ഭാരവാഹികൾ ആശംസകളുമായി പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ എത്താറുണ്ട്. ഈദ് ദിനങ്ങളിൽ സെന്റ് ജോസഫ് പള്ളി വികാരിയും കമ്മറ്റി അംഗങ്ങളും പെരുവന്താനം ജുമാമസ്ജിദിൽ എത്തി ആശംസകൾ നേരാൻ മറക്കാറില്ല. പെരുവന്താനം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തുന്ന ഭക്തജനങ്ങൾക്ക് കുടിവെള്ളം നൽകുന്നത് എല്ലാ മതവിഭാഗത്തിലുള്ള ആളുകളും ചേർന്നുള്ളതാണെന്നതും ഏറെ ശ്രദ്ധേയമാണ്.
ഒരിക്കൽ കൂടി മതസൗഹാർദ്ദത്തിൻ്റെ സംഗമ വേദിയായിരിക്കുകയാണ് പെരുവന്താനം ജുമാ മസ്ജിദും നാടും.
Follow us on :
Tags:
More in Related News
Please select your location.