Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2024 12:32 IST
Share News :
കച്ചവട മത്സരം; കട്ടപ്പനയിൽ ഇറച്ചിവില കുത്തനെ ‘ഇടിഞ്ഞു’
⊿ കിലോ വില 350ൽ നിന്ന് 280ൽ
05/04/2024
കട്ടപ്പന: കട്ടപ്പനയിൽ പോത്തിറച്ചി വിലയിൽ കുത്തനെ ഇടിവ്. മത്സരക്കച്ചവടമാണ് വിലയിടിയാൻ കാരണമായത്. കഴിഞ്ഞയാഴ്ച കിലോക്ക് 350 രൂപക്ക് വിറ്റിരുന്ന പോത്തിറച്ചി വ്യാഴാഴ്ച 280 രൂപക്കാണ് വിറ്റത്. ഇതോടെ വാങ്ങാനും വൻ തിരക്കേറി.
കട്ടപ്പന നഗരസഭയുടെ സ്റ്റാൾ ലേലത്തിൽ പിടിച്ച കരാറുകാരൻ ഉപഭോക്താക്കളെ ആകർഷിക്കാൻ 300 രൂപക്ക് ഇറച്ചി വിറ്റപ്പോൾ തൊട്ടടുത്ത നരിയംപാറയിലെ കച്ചവടക്കാർ കിലോ 280 രൂപയാക്കുകയായിരുന്നു. 70 രൂപയുടെ വരെ കുറവാണ് കിലോക്ക് ഉണ്ടായത്. കട്ടപ്പനയിൽ വില കുറച്ചതറിഞ്ഞ് നരിയംപാറയിൽനിന്ന് ആളുകൾ കൂട്ടത്തോടെ കട്ടപ്പനയിലേക്ക് വന്നതാണ് നരിയംപാറയിലെ കച്ചവടക്കാർ വില പിന്നെയും കുറക്കാൻ കാരണമായത്. വ്യാപാരികളുടെ വില കുറച്ചുള്ള മത്സരം എന്തായാലും ഉപഭോക്താക്കൾക്ക് കോളായി. കട്ടപ്പനയിലും നരിയംപറയിലും രാവിലെ 6.30 മുതൽ കടകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. തൊടുപുഴയിൽ കിലോക്ക് 400 രൂപയാണ് പോത്തിറച്ചിക്ക് ഈടാക്കുന്നത്.
കോട്ടയം ജില്ലയിലേക്ക് കടന്നാൽ ഇറച്ചി വില 380 മുതൽ 400 വരെയാവും. 360 രൂപയായിരുന്നത് റംസാൻ, ഈസ്റ്റർ തിരക്കു വ്യാപാരം ലക്ഷ്യമിട്ടു വില 380 ലേക്ക് ഉയരുകയായിരുന്നു. എന്നാൽ മൊത്ത വ്യാപാരക്കാർ ഉയർന്ന വിലയിൽ മാടുകളെ വിൽക്കുന്നത് ചെറുകിട കച്ചവടത്തെ കാര്യമായി ബാധിച്ചതെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.