Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 21:10 IST
Share News :
കൊല്ലം: സംസ്ഥാനത്തൊട്ടാകെയുള്ള ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ത്തിയാക്കുന്ന നിലയിലാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നും 2025 ഡിസംബറോടെ കൊല്ലം ജില്ലയിലെ ദേശീയ പാത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന് കൊല്ലം ജില്ലയില്‍ ആകെ 2150.675 കിലോമീറ്റര്‍ റോഡ് ആണുള്ളത്. വകുപ്പിന്റെ നിരത്ത് വിഭാഗത്തിന്റെ ചുമതലയില്‍ 1515.375 കിലോമീറ്റര്‍, നിരത്ത് പരിപാലന വിഭാഗത്തിന്റെ ചുമതലയില്‍ 146.195 കിലോമീറ്റര്‍., പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ ചുമതലയില്‍ 137.4 കിലോമീറ്റര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ 310.405 കിലോമീറ്റര്‍ റോഡും കെ.എസ്ടി പിയുടെ ചുമതലയില്‍ 41.3കിലോമീറ്റര്‍ റോഡും പരിപാലിക്കപ്പെട്ടുവരുന്നതായി മന്ത്രി അറിയിച്ചു. ഇതില്‍ 992.422 കിലോമീറ്റര്‍ റോഡ് റണ്ണിംഗ്‌കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും 509.417 കിലോമീറ്റര്‍ റോഡുകള്‍ ഡിഫക്‌സ് ലൈബിലിറ്റി പിരീഡില്‍ പ്രവര്‍ത്തി ചെയ്തു അതാത് കരാറുകാരും പരിപാലിച്ചു വരുന്നു. ഇതുകൂടാതെ ജില്ലയില്‍ 340.27 കിലോമീറ്റര്‍ റോഡില്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുവരുന്നു. ജില്ലയിലെ ആകെയുള്ള 2150.675 കിലോമീറ്റര്‍ റോഡില്‍ 1842.109 കിലോമീറ്റര്‍ ആവശ്യമായ പ്രവൃത്തികള്‍ ചെയ്യാന്‍ ഒരു കരാറുകാരനെ നിയോഗിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ 86 ശതമാനം റോഡുകളും ഉത്തരവാദിത്വമുള്ള കരാറുകാരന്‍ പരിപാലിക്കും. റണ്ണിംഗ് കോണ്‍ട്രാക്റ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 33.44 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. 30.750 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊല്ലം - ആയൂര്‍ റോഡ് 7 വര്‍ഷക്കാലയളവിലേക്കായി OPBRC പാക്കേജ് 03ല്‍ ഉള്‍പ്പെടുത്തി 69.06 കോടി രൂപയ്ക്ക് പരിപാലിച്ചു വരുന്നു. 340.27 കിലോമീറ്റര്‍ റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു വരുന്നുണ്ട്. കൊല്ലം ജില്ലയില്‍ ദേശീയ പാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന് ആവശ്യമായ 57.31 ഹെക്ടര്‍ ഭൂമി പൂര്‍ണമായും ഏറ്റെടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സര്‍ക്കാര്‍ 606.5 കോടി രൂപ ചിലവഴിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനം 5600 കോടിയോളം രൂപ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കലിനുവേണ്ടി സംസ്ഥാനം ചിലവഴിച്ചപ്പോള്‍ കൊല്ലം ജില്ലയില്‍ മാത്രം 600 കോടിയോളം രൂപയാണ് ചിലവഴിച്ചത്.
61.62 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ (കൊല്ലം ചെങ്കോട്ട ദേശീയ സംസ്ഥാന പാത) നിര്‍മ്മാണത്തിന് ജി.എസ്.ടി റോയല്‍റ്റി ചാര്‍ജിന് ലഭിക്കേണ്ടിയിരുന്ന തുകയിളവ് ചെയ്തുകൊടുത്തതിലൂടെ 317.35 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട തുകയില്‍ നഷ്ടം വന്നിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസ് ആക്കിയതിനു ശേഷം സംസ്ഥാനത്തെ ആകെ വരുമാനം 18.50 കോടിയോളം രൂപയാണ്. കൊല്ലം ജില്ലയില്‍ ആകെ 13 റസ്റ്റ് ഹൗസുകള്‍ ആണ് നിലവിലുള്ളത്. പൊഴിക്കര റസ്റ്റ് ഹൗസിന് 34 ലക്ഷം രൂപയും കൊട്ടാരക്കര റസ്റ്റ് ഹൗസിന് 75 ലക്ഷം രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. അച്ചന്‍കോവില്‍, പത്തനാപുരം, ആര്യങ്കാവ് ഉള്‍പ്പെടെയുള്ള റസ്റ്റ് ഹൗസുകള്‍ക്ക് 25 ലക്ഷം രൂപ വീതവും അനുവദിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.
സംസ്ഥാനത്ത് ആകെ നിയമസഭാമണ്ഡലം അടിസ്ഥാനത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ ജനപ്രതിനിധികള്‍ കൂടിചേര്‍ന്നു അവലോകനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയതാണ് സി.എം.ടി സംവിധാനം. ജില്ലയില്‍ നാളിതുവരെ 10 മണ്ഡലങ്ങളിലായി 236 സി.എം.ടികള്‍ നടന്നിട്ടുണ്ട്. 56 ഏക്കറോളം വിസ്തൃതിയുള്ള കുറ്റാലം പാലസില്‍ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി 99.65 ലക്ഷം രൂപ ടൂറിസം വകുപ്പ് വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും തമ്മില്‍ റവന്യൂമോഡലില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലയാളികള്‍ക്ക് പ്രത്യേകിച്ച് വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കുറ്റാലം പാലസ് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
Follow us on :
More in Related News
Please select your location.