Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഭീഷണിയായി ചേറ്റുവ പുഴയിൽ ഉപേക്ഷിക്കപ്പെട്ട വള്ളങ്ങൾ

22 May 2024 20:20 IST

MUKUNDAN

Share News :

ചേറ്റുവ:പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഭീഷണിയായി ചേറ്റുവ പുഴയിൽ ഉപേക്ഷിക്കപ്പെട്ട വള്ളങ്ങൾ.പുഴയില്‍ പഴയ വള്ളങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത് മൂലം വലകള്‍ തടഞ്ഞ് മത്സ്യബന്ധനത്തിന് സാധിക്കാതെ വരുന്നതായും,മീൻ വലകൾക്ക് വലിയരീതിയിൽ കേടുപാടുകൾ സംഭവിക്കുകയാണെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.കഴിഞ്ഞ ദിവസം വർഷങ്ങളായി പുഴയിൽ ഉപേക്ഷിക്കപ്പെട്ട ഫൈബർ വള്ളം പുതിയപാലം നിർമ്മാണ കരാർ കമ്പനി തൊഴിലാളികൾ ക്രയിൻഉപയോഗിച്ച് പാലത്തിന് താഴെ തീരദേശ റോഡിന് സമീപം കരയിൽ കയറ്റിവെച്ചിരുന്നു.ഇത് വാഹന ഗതാഗതത്തിന് തടസ്സം നേരിടുന്നുണ്ട്.കൂടാതെ,പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യബന്ധനത്തിന് തടസ്സമാകുന്ന രീതിയില്‍ ചേറ്റുവ പുഴയുടെ നടുവില്‍ വള്ളങ്ങള്‍ ആംങ്കർ ഇടുന്നതായും കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ പരാതി നല്‍കിയിരുന്നു.ഇക്കാര്യത്തില്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.വർഷങ്ങളായി ഒരു വള്ളം ഇപ്പോഴും ചേറ്റുവ പാലത്തിന് സമീപം പുഴയിൽ മുങ്ങികിടക്കുന്നു.ഇത് മത്സ്യബന്ധനത്തിന് ഏറെ തടസ്സം സൃഷ്ടിക്കുന്നുണ്ട്.മുങ്ങിക്കിടക്കുന്ന വള്ളത്തിൽ വലകുടിങ്ങി മീൻ വലകൾക്ക് വലിയരീതിയിൽ കേടുപാടുകൾ സംഭവിക്കുന്നുണ്ട്.ചേറ്റുവ പുഴയിൽ ഉപയോഗ ശൂന്യമായി ഉപേക്ഷിക്കപ്പെട്ട വള്ളങ്ങൾ നീക്കംചെയ്യുന്നതിനായുള്ള വേണ്ട നടപടി അതികൃതർ അടിയന്തിരമായി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Follow us on :

More in Related News