Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 17:58 IST
Share News :
ശബരിമല : അയ്യപ്പ ദർശനത്തിന് എത്തിയ കുഞ്ഞു മാളികപ്പുറത്തിന് തിരക്കിനിടയിൽപ്പെട്ട് രക്ഷിതാക്കളെ കൈവിട്ടപ്പോൾ രക്ഷകരായി എത്തിയത് എക്സൈസ് ഉദ്യോഗസ്ഥർ. നീലിമലക്ക് സമീപം മരച്ചുവട്ടിൽ വിതുമ്പി കരയുകയായിരുന്ന ഏഴ് വയസുകാരിയെ ആശ്വസിപ്പിച്ച് ചേർത്ത് പിടിച്ച് രക്ഷിതാക്കളെ അന്വേഷിച്ചിറങ്ങുകയായിരുന്നു. കുട്ടിയുടെ കൈയ്യിൽ കെട്ടിയ ടാഗിലെ ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.
മരക്കൂട്ടത്തിൽ നിന്നും പോലീസിൻ്റെ വയർലസ് സെറ്റ് വഴി സന്ദേശം കൈമാറിയെങ്കിലും അഞ്ച് മണിക്കൂറോളം കുട്ടിക്കായി ആരും എത്തിയിരുന്നില്ല. തുടർന്ന് പോലീസിന്റെ സഹായത്തോടെ കുട്ടിയുടെ വല്യച്ഛനെ കണ്ടുപിടിച്ച് എക്സൈസ് ഉദ്യോഗസ്ഥർ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി.
Follow us on :
Tags:
More in Related News
Please select your location.