Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 20:09 IST
Share News :
കോട്ടയം: ഹിന്ദു ഐക്യവേദി 21-ാമത് സംസ്ഥാന സമ്മേളനം 2024 മെയ് 24, 25, 26 തീയതികളിൽ കോട്ടയം ജില്ലയിലെ വൈക്കത്ത് നടക്കും. സെമിനാർ, ഹിന്ദു നേതൃസമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയാണ് കാര്യപരിപാടികൾ. മെയ് 24ന് സെമിനാർ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. വൈക്കം സത്യഗ്രഹവും, കേരള നവോത്ഥാനവും എന്നതാണ് സെമിനാർ വിഷയം. മെയ് 25ന് ഹിന്ദു നേതൃസമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ അമൃതാനന്ദമയീ മഠം മുഖ്യകാര്യദർശി സംപൂജ്യ: പൂർണ്ണമൃതാനന്ദ പുരി സ്വാമികൾ ഉത്ഘാടനം ചെയ്യും. മെയ് 26ന് പ്രതിനിധി സമ്മേളനം ഗൗരീശങ്കരം ഹാളിൽ ആർഎസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന നേതാക്കളായ കെ പി ഹരിദാസ്, പി. സുധാകരൻ, നിഷ സോമൻ, മഞ്ഞപ്പാറ സുരേഷ്, ഷൈനു ചെറോട്ട്.ആർ. വി. ബാബു, ഈ. എസ്. ബിജു, സി. ബാബു, വി. സുശീകുമാർ, പി. ജ്യോതിന്ദ്രകുമാർ എന്നിവർ സമ്മേളനത്തിൽ വിവിധകാലാംശങ്ങളിൽ നേതൃത്വം നൽകും.
ഹിന്ദു ഐക്യവേദി സമ്മേളനത്തിൽ വർദ്ധിച്ചുവരുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ, ക്ഷേത്ര ആചാരങ്ങളിൽ അനാവശ്യ ഇടപെടലുകൾ, തൃശ്ശൂർ പൂരം അട്ടിമറിക്കാനുള്ള നീക്കങ്ങൾ, അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കൽ, പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, വനവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണം, പരമ്പരാഗത തൊഴിൽ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌ത് കർമ്മപരിപാടികൾ ആവിഷ്‌കരിക്കും.
Follow us on :
Tags:
More in Related News
Please select your location.