Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 19:24 IST
Share News :
ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 19ന് ഞായറാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു. കേരള സഭയുടെ നവീകരണത്തിന്റെ ഭാഗമായും ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായും ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടത്തുന്നു.
ഒന്നായി ഒരു ഹൃദയമായി ദിവ്യകാരുണ്യത്തിലേക്ക് എന്ന ആപ്തവാക്യവുമായി ദിവ്യകാരുണ്യം ജീവകാരുണ്യം എന്ന വലിയ സന്ദേശവുമായി ദൈവജനം മുഴുവന്‍ നാഥന്റെ സന്നിധിയില്‍ അണി ചേരുന്ന അനുഗ്രഹത്തിന്റെ ദിനമാണന്ന്. പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവം ജീവന്റെ അപ്പമായിട്ടുള്ള വിശുദ്ധ കുര്‍ബ്ബാനയില്‍ സജീവമായിട്ട് സന്നിഹിതനായിരിക്കുന്നു എന്നുള്ള വിശ്വാസ പ്രഖ്യാപനമാണ്, പെന്തക്കോസ്ത തിരുനാള്‍ ദിനമായ മെയ് 19ന് ഞായറാഴ്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട രൂപതയില്‍ നടത്തപ്പെടുന്നത്. രൂപതയിലെ അറുപതിനായിര ത്തോളംകുടുംബങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തയ്യായിരം പേര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.
മെയ് 19 ന് ഞായറാഴ്ച രാവിലെ 9.30 ന് റജിസ്ടേഷൻ ആരംഭിക്കും കത്തീഡ്രൽ സ്റ്റേജിന് മുൻ വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തൽ, സിയോൺ ഹാൾ, പാരിഷ് ഹാൾ, ഡോൺ ബോസ്കോ സ്കൂൾ, സെന്റ് ജോസഫ്സ് കോളേജ് ഓഡിട്ടോറിയം,സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയം , ബിഷപ്സ് ഹൗസ്, തുടങ്ങി 7 കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യ സെമിനാറുകൾ നടക്കും ക്ലാസ്സുകൾക്ക് റവ.ഫാ.ഡേവിസ് ചിറമ്മൽ, റവ.ഫാ.ജോയ് ചെഞ്ചേരിൽ, റവ.ഡോ.സെബാസ്റ്റ്യൻ ചാലക്കൽ, റവ.ഫാ.ജോസഫ് പുത്തൻ പുരക്കൽ, ശ്രീ. ശശി ഇമ്മാനുവേൽ, റവ.ഫാ. എലിയാസ് OFM, റവ.ഫാ.ജെയിംസ് പള്ളിപ്പാട്ട് എന്നിവർ നേതൃത്വം നൽകും വൈദികർ - സന്യസ്തർ, അമ്മമാർ, യുവജനങ്ങൾ, മതാദ്ധ്യാപകർ, കുട്ടികൾ, യുവദമ്പതികൾ, കൈക്കാരന്മാർ, ഇടവകപ്രതിനിധികൾ, കുടുംബ സമ്മേളന ഭാരവാഹികൾ എന്നിങ്ങനെ തരം തിരിച്ച് 7 സ്ഥലങ്ങളിലായി രാവിലെ നടക്കുന്ന ദിവ്യകാരുണ്യ സെമിനാറുകൾക്ക് ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പതിനായിരം പേർ പങ്കെടുക്കും.
കത്തീഡ്രൽ പള്ളിയങ്കണത്തിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിലെ മെയിൻ സ്റ്റേജിൽ രാവിലെ 10.30 ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് പാനിക്കുളം ദിവ്യകാരുണ്യ കോൺഗ്രസ് ഉൽഘാടനം ചെയ്യും. കോട്ടപ്പുറം രൂപത മെത്രാൻ ബിഷപ്. മാർ അംബ്രോസ് പുത്തൻ വീട്ടിൽ ദിവ്യകാരുണ്യ അനുഭവം പങ്ക് വെക്കും. രാവിലത്തെ സെമിനാറുകൾക്കും ഭക്ഷണത്തിനും ശേഷം എല്ലാവരും കത്തീഡ്രൽ പള്ളിയങ്കണത്തിലെ പ്രഥാന വേദിയിലേക്ക് എത്തിചേരും. ഉച്ചക്ക് 1.30 മുതൽ ദിവ്യകാരുണ്യ ആരാധനക്ക് റവ.ഫാ. അഗസ്റ്റിൻ വല്ലൂരാൻ VC നേതൃത്വം നൽകും തൃശൂർ അതിരൂപത സഹായ മെത്രാൻ ബിഷപ്. മാർ ടോണി നീലങ്കാവിൽ ദിവ്യകാരുണ്യ ആരാധനയുടെ ആശിർവാദം നിർവഹിക്കും. 2.30 മുതൽ ആലോഷമായ വിശുദ്ധ കുർബാനക്ക് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികത്വം വഹിക്കും പാലക്കാട് രൂപത മെത്രാൻ ബിഷപ്. മാർ പീറ്റർ കൊച്ചുപുരക്കൽ വചന സന്ദേശം നൽകും 4 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം കത്തീഡ്രൽ പള്ളിയിൽ നിന്ന് ആരംഭിച്ച് ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷൻ, പ്രൊവിഡൻസ് ഹൗസ് വഴി ഠാണാവിലൂടെ കത്തീഡ്രൽ പള്ളിയിൽ തിരിച്ചെത്തുo തുടർന്ന് ദിവ്യകാരുണ്യ ആശിർവാദത്തോടെ ദിവ്യ കാരുണ്യ കോൺഗ്രസ് സമാപിക്കും.
ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഒരുക്കമായി വ്യക്തികളും കുടുംബങ്ങളും സംഘടനകളും പ്രസ്ഥാനങ്ങളും പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ച് 5 ലക്ഷം ജപമാല ചൊല്ലും. രൂപതയുടെ സ്പിരിച്ച്വാലിറ്റി സെന്ററില്‍ 40 മണിക്കൂര്‍ ആരാധനയില്‍ വിശ്വാസികള്‍ പങ്കെടുത്തു. ആളൂര്‍ ബി.എല്‍.എം. കപ്പേളയില്‍ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ മെയ് 1 മുതല്‍ അഖണ്ഡആരാധന ആരംഭിച്ചു. മെയ് 15 വരെ തുടരും. രൂപതയിലെ 141 ഇടവകകളിലേക്ക്
ദിവ്യാകാരുണ്യ സന്ദേശയാത്ര നടത്തി മെയ് 12 ന് ഇടവകകളിലും ഭവനങ്ങളിലും പേപ്പൽ പതാക ഉയർത്തി
ദിവ്യകാരുണ്യ കോൺഗ്രസിന് ഒരുക്കമായി നടത്തിയ പത്രസമ്മേളത്തില്‍ രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി വെരി. റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, പബ്ലിസിറ്റി ജോ.കണ്‍വീനര്‍ ടെല്‍സന്‍ കോട്ടോളി, ദിവ്യാകാരുണ്യ കോണ്‍ഗ്രസ് ജോ.കണ്‍വീനര്‍ ശ്രീ. ലിംസണ്‍ ഊക്കന്‍, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡേവിസ് ഊക്കൻ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.