Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴയെത്തും മുൻപേ ആവശ്യമായ ശുചീകരണ രോഗപ്രതിരോധ മുന്നൊരുക്കങ്ങളുമായി കൊണ്ടോട്ടി നഗരസഭ

09 May 2024 20:10 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :മഴയെത്തും മുൻപേ ആവശ്യമായ ശുചീകരണ രോഗപ്രതിരോധ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് കൊണ്ടോട്ടി നഗരസഭ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും സംയുക്ത യോഗം കർമ്മ പദ്ധതികൾ തയ്യാറാക്കി. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി 16ന് വാർഡുതല ശുചീകരണവും 18ന് പൊതു ഇടങ്ങളിൽ ജനകീയ ശുചീകരണവും, 19ന് സ്ഥാപനതല ശുചീകരണവും നടത്തും. സ്കൂളുകളിലും അംഗനവാടികളിലും ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കും. പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും തടയുന്നതിനും പടരുന്നതിനും ക്രമീകരണങ്ങൾ നടത്തും. 14 ന് (ചൊവ്വ)ഉച്ചയ്ക്ക് 2 30 ന് സ്കൂൾ പ്രധാന അധ്യാപകർ, പിടിഎ ഭാരവാഹികൾ, ഐ സി ഡി എസ് പ്രവർത്തകർ,വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. വൈസ് ചെയർമാൻ അഷ്റഫ് മടാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ റംല കൊടവണ്ടി, കൗൺസിലർമാരായ ഫിറോസ്, നിമിഷ, വീരാൻകുട്ടി, റഹ്മത്തുള്ള, നിദ ഷഹീർ, താഹിറ ഹമീദ്,കെപി സൽമാൻ, സാലിഹ്കുന്നുമ്മൽ, സൗദാബി, കെകെ അസ്മാബി, ഫൗസിയബാബു, ഉഷ, മുനിസിപ്പാലിറ്റി സെക്രട്ടറി ഫിറോസ്ഖാൻ, മെഡിക്കൽ ഓഫീസർ ഡോ.സുജാത, വെറ്ററിനറി ഡോക്ടർ നൗഫൽ, ഹെൽത്ത്‌ സൂപ്പർവൈസർ കൃഷ്ണൻ, എച്ച് ഐ പ്രദീപ്കുമാർ, അനിൽകുമാർ എന്നിവരും പോലീസ്, വാട്ടർ അതോറിറ്റി, വിദ്യാഭ്യാസവകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News