Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2025 10:13 IST
Share News :
വടക്കാഞ്ചേരി : 20 രാജ്യങ്ങളിലെ 5000 സ്കൂളുകൾ പങ്കെടുക്കുന്ന
അന്താരാഷ്ട്ര ഹിന്ദി ഒളിമ്പ്യാഡിൽ കരുമത്ര സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് സ്വർണ്ണ മെഡൽ.റിട്ട: എസ്.ഐ ഇന്ദ്രപ്രസ്ഥത്തിൽ രാജേന്ദ്രൻ - പൊലീസ് അക്കാദമിയിലെ എ. എസ്.ഐ. ബേബി ദമ്പതികളുടെ മകളും, രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അനന്തിക മൈഥിലിയ്ക്കാണ് പുരസ്കാരം. കഴിഞ്ഞ വർഷം വെങ്കല മെഡൽ ജേതാവായിരുന്നു. കരുമത്ര
മഹാത്മ സ്വയം സഹായ സംഘം വസതിയിലെത്തി അനന്തിക മൈഥിലിയെ ആദരിച്ചു മാധ്യമ പ്രവർത്തകൻ ടി. ഡി. ഫ്രാൻസീസ് ഉപഹാരം നൽകി.സന്തോഷ് എറക്കാട്ട് അദ്ധ്യക്ഷനായി. കുട്ടൻ മച്ചാട്, വിനോദ് മാടവന, എൻ.എം.വിനീഷ്,സി.ഒ അലോഷ്യസ്, പി.എസ്. ആൽബിൻ, എ.ബി.സഞ്ജയ്, കെ
.വി. അലക്സ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.