Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 19:06 IST
Share News :
മുക്കം:വീടുകളിൽ നിന്നും എടുത്ത് വാർഡിന്റെ പല ഭാഗങ്ങളിൽ സൂക്ഷിച്ച മാലിന്യങ്ങൾ എം സി എഫിലേക്ക് കൊണ്ടുപോകുന്നതിൽ വാഹനം അനുവദിച്ചില്ല, തൊഴിലിന്റെ വേതനം കൃത്യമായി നൽകുന്നില്ല, മാർച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ 'തൊഴിൽ ലഭിക്കാത്തതിലും, വീടുകളിൽ ക്യു ആർ കോഡ് സ്ഥാപിച്ചതിലും, ടേക്ക് എ ബ്രേക്ക് വൃത്തിയാക്കിയതിനു 0, ഇലക്ഷൻ സമയത്ത് പോളിംഗ് ബൂത്തിൽ ജോലി ചെയ്തതിന്റെ വേതനം പോലും ലഭ്യമാക്കാത്തത്തിലും ഹരിത കർമ്മ സേനാംഗങ്ങൾ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സുനിത യെ ഉപരോധിച്ചത്, ഒടുവിൽ പത്തൊമ്പതാം തീയതികുള്ളിൽ പ്രശ്നം പരിഹരിക്കാ മെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം പിൻവലിച്ചത്, ഹരിത കർമ്മ സേന വീടു കളിൽ നിന്ന്ശേഖരിച്ച മാലന്യങ്ങൾ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കൂട്ടിയിട്ടത് നീക്കാതെ മഴയത്ത് ദുർഗന്ധം വമിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്നതായി പരാതിപ്പെട്ടത് എൻലൈറ്റ് ന്യൂസ് വാർത്തയാക്കിയിരുന്നു. പ്രതിരോധ സമരത്തിന്,ഷൈമ,ലത, കാർത്യായനി, മാധവി, സഫിയ തുടങ്ങിയവർ നേതൃത്വം നൽകി . അതേ സമയം
ഹരിത കർമ്മ സേനാംഗങ്ങളുടെ സമരത്തിനിടയിൽ എൽഡിഎഫ് മെമ്പർമാരെ പ്രസിഡണ്ട്അതിക്ഷേപിച്ചെന്ന് ആരോപിച്ച് പ്രസിഡണ്ട് സുനിതെക്കെതിരെ എൽ ഡി എഫ് അംഗങ്ങളും പ്രതിഷേധം നടത്തി.ഹരിത കർമ്മ സേന അംഗങ്ങളുടെ സമര സ്ഥലത്ത് പ്രശ്നത്തിൽ ഇടപ്പെട്ട എൽഡിഎഫ് മെമ്പർമാരോട് ധിക്കാരപരമായി സംസാരിക്കുകയും, ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തതായി ആരോപണം ഉന്നയിച്ച് എൽ ഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ചത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രസിഡണ്ടിനെ കാണാൻ വന്ന ഹരിത കർമ്മ സേന അംഗങ്ങളെ അവഗണിച്ചതുമായി അവർ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ഇടത് പക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പ്രസിഡണ്ടിൻ്റ മുറിയിൽ പ്രതിഷേധിച്ചത്, ഒന്നും നടക്കാത്ത കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ആദരിക്കപ്പെടേണ്ട കർമ്മ സേന അംഗങ്ങളെ യും, ഗ്രാമപഞ്ചായത്ത് മെമ്പർമാരെയും,അധിക്ഷേപിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്മാപ്പ് പറയണമെന്ന്എൽഡിഎഫ് പാർലമെന്ററി പാർട്ടി വാർത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.