Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2025 13:37 IST
Share News :
കോഴിക്കോട് : ഹനുമാൻ സേനാ ഭാരതിൻ്റെ പന്ത്രണ്ടാം സ്ഥാപകദിനത്തോടനുബന്ധിച്ച് തളി സാമൂതിരി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് വിരാട് ഹിന്ദുസമ്മേളനം നടത്തി.
പ്രശസ്ത സിനിമാ സംവിധായകൻ ശ്രീരാമ സിംഹൻ ഉദ്ഘാടനം ചെയ്തു. സനാതന ധർമ്മത്തിൻ്റെ മഹത്വത്തെ കുറിച്ച് ഹിന്ദു വിശ്വാസികൾ ബോധവാൻമാരാകണമെന്നും ഇന്നത്തെ വെല്ലുവിളികൾ നേരിടാൻ ഹനുമാൻ സേന സുസജ്ജമാകണമെന്നു അദ്ധേഹം പറഞ്ഞു. ഹനുമാൻ സേനാ സംസ്ഥാന
ചെയർമാർ എ.എം ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു.
തളി ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ
ആർ.എസ്. രാജേഷ് 'ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. രത്നകല പ്രാർത്ഥനാ ഗീതം ആലപിച്ചു. ഭാഗവതാ ചാര്യൻ ഹരിഹരൻ മാസ്റ്റർ തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് കൊവൈരാജേന്ത്രൻ, കൃഷ്ണപ്രസാദ് സ്വാമി, ആചാര്യർ മുരളീധസ്വാമികൾ, അഡ്വ
സുധാകരൻ, ഹരിഷ്, നിവേതിത, അനീഷ് ബാഗ്ലുർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി രാമനവമി ഘോഷയാത്ര" നടത്തി രണ്ടായിരത്തി ഇരുപത്തഞ്ചിലെ സേവാ പുരസ്ക്കാരങ്ങൾ അഡ്വ: രാമ ചന്ത്രൻ .സി കെ വേലായുധൻ തുടങ്ങിതിരഞ്ഞെടുത്ത ഇരുപത് പേർക്ക് നൽകി. കെ സുരേന്ദ്രൻ സ്വാഗതവും സഞ്ചയ് നിസരി നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.