Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഞീഴൂരിൽ അഖിലകേരള വടംവലി മത്സരം ഏപ്രിൽ 7 ഞായറാഴ്ച്ച നടക്കും

03 Apr 2024 22:49 IST

- SUNITHA MEGAS

Share News :



കടുത്തുരുത്തി:കേരള യൂത്ത് ഫ്രണ്ട് ഞീഴൂർ മണ്ഡലം കമ്മറ്റി ഒരുക്കുന്ന അഖിലകേരള വടംവലി മത്സരം ഏപ്രിൽ 7 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹ ക്ന‌ാനായ ദേവാലയ മൈതാനത്ത് നടത്തപ്പെടും. 7 പേരടങ്ങുന്ന 450 കിലോയുടെ വടംവലി മത്സരത്തിൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും.വൈകിട്ട് 5 മണിക്ക് കേരള യൂത്ത് ഫ്രണ്ട് ഞീഴൂർ മണ്ഡലം പ്രസിഡൻ്റ് സനോജ് ജോസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ഞീഴൂർ മണ്ഡലം പ്രസിഡന്റ് ബോബൻ മഞ്ഞളാമല, ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ്, ഉണ്ണീമിശിഹാ പള്ളി വികാരി ഫാ.സജി മേത്താനത്ത്, മാഞ്ഞൂർ മോഹൻ കുമാർ, കെ.പി ദേവദാസ്, ചെറിയാൻ കെ ജോസ്, വിനോദ് വാട്ടവത്ത്, ജയിംസ് തത്തംകുളം, എൻ മണിലാൽ, സുഷമ ടീച്ചർ, വിജയ കുമാർ വടക്കേക്കര, ബീനാ ഷിബു, ശരത്ത് ശശി, ഷിജു പാറയിടുക്കിൽ, ജോസ്മോൻ മാളിയേക്കൽ, ജോണിച്ചൻ പൂമരം തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.

Follow us on :

More in Related News