Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 17:52 IST
Share News :
തിരൂരങ്ങാടി : മനോഹരമായ
കുനുമ്മൽ സമൂസക്കുളം ഉദ്യാനപാതയിൽ
പ്രകൃതി രമണീയമായ സെൽഫി കോർണർ തയ്യാറാകുന്നു. വികസന കാര്യ ചെയർമാനും ഡിവിഷൻ കൗൺസിലറുമായ ഇഖ്ബാൽ കല്ലുങ്ങലിൻ്റെ ശ്രമഫലമായി നേരത്തെ നഗരസഭ വാർഷിക പദ്ധതിയിലും ഇപ്പോൾ കെ, പി, എ മജീദ് എം, എൽ എ യുടെ ആസ്തി വികസന ഫണ്ടിലും ഉൾപ്പെടുത്തി ഉദ്യാനപാത മനോഹരമാക്കി ഇരുവശങ്ങളിലും ഹാൻ്റ് റെയിലുകൾ സ്ഥാപിച്ചു, ഇൻ്റർലോക്ക്, കോൺഗ്രീറ്റ് എന്നിവ ചെയ്തു. ബെഞ്ചുകൾ, വ്യായാമ പോയിൻ്റ്, എന്നിവയും സ്ഥാപിച്ചു. ഇരുവശങ്ങളിലും നേരത്തെ വിവിധ ക്ലബ്ബുകളും നാട്ടുകാരും വെച്ചു പിടിപ്പിച്ച വിവിധ മരങ്ങൾ ആകർഷകമാണ്.
പ്രതിദിനം നൂറുകണക്കിന് പേർ പ്രഭാത സവാരി നടത്തുന്ന പാതയാണിത്, നവീകരണത്തോടെ കൂടുതൽ ആളുകളെ ആകർഷിക്കുകയും നിർവൃതി പകരുകയും ചെയ്യുന്ന കേന്ദ്രമായി മാറിയിട്ടുണ്ട്, ഉദ്യാന പാതയിലെത്തുന്നവർക്ക് സന്തോഷം പകരുന്നതാണ് സെൽഫി പോയിൻ്റ് എന്ന് വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പറഞ്ഞു, ഹൈമാസ്റ്റ് ലൈറ്റുകൾ, പാതയിലെ എല്ലാ പോസ്റ്റുകളിലും തെരുവ് വിളക്കുകൾ എന്നിവയും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്,
പദ്ധതി സമർപ്പണം ഉടൻ നടക്കും, ഇവിടെ തകർന്ന ഓവുപാലം ഒരു വർഷം മുമ്പ് നിർമിച്ചിരുന്നു. നഗരസഭയുടെ ഹരിത ടൂറിസം കേന്ദ്രമായി ഉദ്യാനപാതയെ പ്രഖ്യാപിക്കാനും ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.