Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോക്കുകളുമായി നിരവധി കേസുകളിലെ പ്രതിയെ പിടികൂടി

06 May 2024 20:19 IST

Prasanth parappuram

Share News :

ആലുവ: പോലീസും , ആന്റി ടെററിസ്റ്റ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മാഞ്ഞാലിയിലെ വീട്ടിൽ നിന്നും രണ്ട് റിവോൾവറും, രണ്ട് എയർ പിസ്റ്റളും, എട്ട് ലക്ഷത്തി എൺപത്തി അയ്യായിരം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയ വീട്ടിൽ റിയാസ് (38) നെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. എ.ടി.എസ് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


മുപ്പതോളം തിരകളും, കത്തികളും കണ്ടെടുത്തു. മാവിൻ ചുവട് മുബാറക്ക് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. വൈകിയും ഇയാളുടെ വീട്ടിൽ പരിശോധന തുടരുകയാണ്. വിദഗ്ദർ അന്വേഷണ സംഘത്തിലുണ്ട്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Follow us on :

More in Related News