Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2026 12:09 IST
Share News :
കോഴിക്കോട് 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തിൽ 2026 ഫെബ്രു 4 മുതൽ വരേ കാസർഗോഡ് കുനിയയിൽ നടക്കുന്ന സമസ്‌തയുടെ 100-ാം വാർഷിക സമാപന സമ്മേളനത്തിന്റെയും 'നേർവഴിയുടെ നാൾ വഴി' എന്ന പ്രമേയത്തിൽ 2026 ഏപ്രിൽ - 2027 ഏപ്രിൽ നടക്കുന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയു ടെയും ഭാഗമായി എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹല്ല് സാരഥി സംഗമവും നിർധന പണ്ഡിതൻമാർക്കായി നിർമ്മിച്ച 'സകൻ 100' ഭവന സമർപ്പണവും (31-01-2026, ശനി) രാവിലെ 9 മണിക്ക്) കോഴിക്കോട് ഉള്ളേരി ഇവൻസ കൺവെൻഷൻ സെൻ്ററിൽ നടക്കും.
ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്‌തയുടെ സംഘടനാ പാരമ്പര്യവും അനൂറ്റാണ്ട് പിന്നിടുന്ന മഹല്ല് ഫെഡറേഷൻ്റെ പ്രവർത്തന പൈതൃകവും പതിനഞ്ച് നൂറ്റാണ്ട് മുസ്ലിം ലോകം അനുവർത്തി ച്ചുവരുന്ന ആദർശ പാരമ്പര്യത്തിൽ അധിഷ്ഠിതമാണെന്ന് സംഘാടകർ വ്യക്തമാക്കി. തിരുനബി (സ) മദീനയിൽ ആരംഭിച്ച മഹല്ല് സംവിധാനത്തെ കാലാനുസൃതമായി കാര്യക്ഷമമായി പ്രായോ ഗികമാക്കി സമൂഹത്തിൽ നടപ്പാക്കുന്നതിൽ എസ്.എം.എഫ് നിർണായക പങ്ക് വഹിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.
സമസ്‌നയുടെ ആദർശത്തിൽ അധിഷ്‌ഠിതമായി സംസ്ഥാനത്തുടനീളം 4000-ത്തിലധികം മഹല്ലുകൾ എസ്.എം.എഫിൽ രജിസ്റ്റർ ചെയ്‌ത് പ്രവർത്തിച്ചുവരുന്നു. മുസ്ലിം സമൂഹത്തിന്റെ വിശ്വാസ -കർമ്മപരമായ ജീവിതം സംരക്ഷിക്കുന്നതോടൊപ്പം വ്യക്തി, കുടുംബ, സാമൂഹിക ജീവിതം സുര ക്ഷിതമാക്കുകയും ബഹുസ്വരതയും മത സൗഹൃദവും നിലനിർത്തുന്ന സാമൂഹിക വ്യവസ്ഥിതിയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതിൽ സംഘടന ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഗോൾഡൻ ജൂബിലി ഭാഗമായി കേരളത്തിന് പുറമെ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലും വിദേശ മലയാളികൾക്കിടയിലും നിരവധി സാമൂഹിക-സാംസ്‌കാരിക സംരംഭങ്ങൾ സമർപ്പിക്കുന്നതായും അറിയിച്ചു.
മഹല്ല് സാരഥി സംഗമത്തിൽ വിവിധ മഹല്ലുകളിൽ നിന്നുള്ള ഭാരവാഹികളും ഖതീബുമാരും പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ സയ്യിദ് ഹൈദ്രസ് തുറാബ് തങ്ങൾ പതാക ഉയർ ത്തും സമസ്‌ത വൈസ് പ്രസിഡൻറ് നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ല്യാർ പ്രാർത്ഥന നിർവഹിക്കും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും സ്വാഗത സംഘം ചെയർമാൻ എം.സി. മായിൻ ഹാജി അധ്യക്ഷത വഹിക്കും എസ്.എം.എഫ് ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ആമുഖ പ്രസംഗം നടത്തും. സമസ്‌ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ല്യാർ, സൈനുൽ ആബിദീൻ തങ്ങൾ കാസർഗോഡ്, സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി. ഹംസ മുസ്ല്യാർ, മൂസക്കോയ മുസ്ല്യാർ വയനാട്, സി.കെ. അബ്ദുറഹിമാൻ ഫൈസി, ബഷീർ ഫൈസി ചീക്കോന്ന്, സയ്യിദ് അസ്ലം മഷ്ഹൂർ തങ്ങൾ എന്നിവർ അനുഗ്രഹ പ്രസംഗങ്ങൾ നടത്തും. എസ്.എം.എഫ് മീഡിയാ വിംഗി ന്റെ ലോഞ്ചിംഗ് ഏലംകുളം ബാപ്പു മുസ്ല്യാർ നിർവ്വഹിക്കും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (എസ്.എം.എഫും മഹല്ല് സംവിധാനവും), അബ്ദുസ്സമദ് പൂക്കോട്ടൂർ (നേർവഴിയുടെ നാൾ വഴി). ഷറഫുദ്ധീൻ ഹുദവി ആനമങ്ങാട് (സമസ്‌ത സുകൃത പാരമ്പര്യം) എന്നിവർ വിഷയാവതരണങ്ങൾ നടത്തും ഗോൾഡൻ ജൂബിലി പ്രോജക്ട് അവതരണം നാസർ ഫൈസി കൂടത്തായി നിർവഹിക്കും. നിർധന പണ്ഡിതർക്കായുള്ള 'സകൻ 100' ഭവന സമർപ്പണം സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. സലീം എടക്കര സകൻ പദ്ധതി വിശകലനം നടത്തും.
വാർത്താ സമ്മേളനത്തിൽ എം.സി. മായിൻ ഹാജി ( ചെയർമാൻ സ്വാഗത സംഘം), യു. മുഹമ്മദ് ഷാഫി ഹാജി ( ജന. സെക്രട്ടറി ടങഎ സംസ്ഥാന കമ്മിറ്റി),നാസർ ഫൈസി കൂടത്തായി ( ഓർഗനൈസിംഗ് സിക്രട്ടറി, സംസ്ഥാന കമ്മിറ്റി), ആർ.വി. കുട്ടിഹസ്സൻ ദാരിമി (ട്രഷറർ സ്വാഗത സംഘം), മലയമ്മ അബൂബക്കർ ഫൈസി ( വർ. കൺവീനർ, സ്വാഗത സംഘം) എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.