Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2024 20:45 IST
Share News :
കടുത്തുരുത്തി: 5, 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റിയന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന കളരിയോടനുബന്ധിച്ച് ലൈഫ് സ്‌കില്ലുകളെക്കുറിച്ച് നടത്തപ്പെട്ട സെമിനാറിന് കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി നേതൃത്വം നല്‍കി. കൂടാതെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള ക്രാഫ്റ്റ്, ഫ്‌ളവര്‍ നിര്‍മ്മാണ പരിശീലനവും ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്‌നസ് സെന്റര്‍, കാര്‍ഷിക നേഴ്‌സറി എന്നിവ സന്ദര്‍ശിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട് മേഖലയുടെ പങ്കാളിത്തത്തോടെയാണ് പരിശീലന കളരി സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.