Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മണ്ഡലത്തിലെ വികസന ആവശ്യങ്ങൾ പരിഹരിക്കാൻ ജില്ലാതല യോഗം

12 Jun 2024 21:16 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ പെരുമാറ്റച്ചട്ടം പിൻവലിച്ച സാഹചര്യത്തിൽ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വിവിധ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ചർച്ച ചെയ്യുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സത്വര തീരുമാനം കൈക്കൊള്ളുന്നതിനും വേണ്ടി ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ജൂൺ 14, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വിവിധ വകുപ്പ് അധികൃതരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ജില്ലാതല യോഗം കോട്ടയത്ത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.

യോഗത്തിൽ ഉന്നയിക്കപ്പെടുന്ന ജനകീയ ആവശ്യങ്ങൾ ചുവടെ ചേർക്കുന്നു* 

*** ഏറ്റുമാനൂർ - എറണാകുളം റോഡിൽ അപകട വളവുകൾ നിവർത്തുന്നതിനും കുറുപ്പന്തറ ജംഗ്ഷൻ വികസനത്തിനും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുടെ പൂർത്തീകരണം

***കടപ്ലാമറ്റം ടെക്നിക്കൽ സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലമേറ്റെടുക്കൽ പദ്ധതി സംബന്ധിച്ച്.

*** ഉഴവൂർ മിനി സിവിൽ സ്റ്റേഷന് വേണ്ടി ഗ്രാമപഞ്ചായത്ത് കണ്ടെത്തിയ സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച്.

***കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിലുള്ള കമ്മ്യൂണിറ്റി ഹാൾ പഞ്ചായത്തിന് കൈമാറുന്ന തീരുമാനത്തിന്റെ നടപ്പാക്കൽ.

*** കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടി സ്വന്തമായ സ്ഥലം സർക്കാർ അനുമതിയോടെ ഉറപ്പുവരുത്തുന്നതിനും കെട്ടിട നിർമ്മാണ ഫണ്ട് പ്രയോജനപ്പെടുത്തുന്നതും സംബന്ധിച്ച്.

*** കടുത്തുരുത്തി പോളിടെക്നിക് കോമ്പൗണ്ടിലേക്ക് വഴി നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച്.

*** കുറവിലങ്ങാട് സയൻസ് സിറ്റി നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുന്നത്.

*** കുറുപ്പന്തറ, കടുത്തുരുത്തി, കോതനല്ലൂർ റെയിൽവേ മേൽപ്പാല ങ്ങൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ.

*** കടുത്തുരുത്തി ബൈപ്പാസ് നിർമാണത്തിന്റെ അന്തിമഘട്ടം സമയബന്ധിതമായി പൂർത്തിയാക്കുന്നതും ബൈപ്പാസ് സർവീസ് റോഡിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതും സംബന്ധിച്ച്.

*** ഉഴവൂർ ഗവൺമെൻറ് ആശുപത്രിയെ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റാനുള്ള എം.എൽ.എ ഫണ്ട് ഒരു കോടിയുടെ പദ്ധതി നിർവഹണം.

*** മരങ്ങാട്ടുപിള്ളി കടപ്ലാമറ്റം ഗവൺമെൻറ് ആശുപത്രികൾക്ക് വേണ്ടി അനുവദിച്ച അഞ്ചു കോടി രൂപയുടെ വികസന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച്.

*** മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് നിർമ്മിച്ചിട്ടുള്ള കോട്ടയം ജില്ലാ വൃദ്ധസദനം പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ

*** കടുത്തുരുത്തി മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര കാർഷിക പദ്ധതിയും കുട്ടനാട് പാക്കേജിലെ പ്രവർത്തികളും നടപ്പാക്കുന്നത് സംബന്ധിച്ച്.

*** ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നവീകരണവും ഞീഴൂർ ഐ എച്ച് ആർ ഡി കോളേജിന് പി.ജി ബ്ലോക്ക് നിർമ്മാണം എംഎൽഎ ഫണ്ടിൽ നടപ്പാക്കുന്നത്.

 **** കിടങ്ങൂർ, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം പഞ്ചായത്തുകൾക്കു വേണ്ടി ആവിഷ്കരിച്ചിരിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർവഹണം.

 *** വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം,പുതുവേലി ഗവൺമെൻറ് സ്കൂളുകൾ -മരങ്ങോലി, മുളക്കുളം,എഴുമാന്തുരുത്ത് ഗവൺമെൻറ് സ്കൂളുകളുടെ പുതിയ കെട്ടിട നിർമ്മാണം സംബന്ധിച്ച്. 

*** കടപ്ലാമറ്റം മിനി സിവിൽ സ്റ്റേഷൻ കെട്ടിടനിർമ്മാണത്തിന്റെ ഒന്നാംഘട്ട പൂർത്തീകരണവും രണ്ടാംഘട്ടത്തിനുള്ള ഫണ്ട് ലഭ്യമാക്കലും .

*** ശോച്യാവസ്ഥയിൽ കിടക്കുന്ന പ്രധാനപ്പെട്ട റോഡുകളായ വെമ്പള്ളി - വയല -കടപ്ലാമറ്റം - കുമ്മണ്ണൂർ റോഡ്, കുറവിലങ്ങാട് ഷഷ്ടിബ്ദ പൂർത്തി റോഡ് റീടാറിംഗ് , മുളക്കുളം അമ്പലപ്പടി - വെള്ളൂർ റോഡ്, കീഴൂർ-അറുനൂറ്റിമംഗലം - ഞീഴൂർ റോഡ്, കടുത്തുരുത്തി - പിറവം റോഡ് നവീകരണം.

മേൽസൂചിപ്പിച്ച സുപ്രധാന പദ്ധതികളെക്കുറിച്ച് യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വിവിധ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതും ഫയലുകളിൻ മേൽ തീർപ്പു ഉണ്ടാക്കുന്നതുമാണ്. ജില്ലാതലത്തിൽ പരിഹരിക്കപ്പെടാത്ത ആവശ്യങ്ങൾ ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളന കാലയളവിൽ മുഖ്യമന്ത്രിയുടെയും വിവിധ വകുപ്പ് മന്ത്രി മാരുടെയും ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്നും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.

കടുത്തുരുത്തി മണ്ഡലത്തിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പിയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ നേടിയെടുക്കാൻ കൂട്ടായ പരിശ്രമത്തിന് നേതൃത്വം നൽകുമെന്നും എം.എൽ.എ വ്യക്തമാക്കി.

Follow us on :

More in Related News