Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2024 21:32 IST
Share News :
വൈക്കം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വൈക്കം നിയോജകമണ്ഡലത്തിൽ 71.68 ശതമാനം പോളിങ് രേഖപ്പെടുത്തി.
രാവിലെ മുതൽ മണ്ഡലത്തിലെ മിക്ക പോളിങ് ബൂത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തലയോലപ്പറമ്പ് ,ടി.വി പുരം, തലയാഴം പഞ്ചായത്തുകളിലെ
3കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രം തകരാറിലായി.പ്രശ്നം പ്രശ്‌നം പരിഹരിച്ച്
വീണ്ടും പോളിങ് തുടരുകയായിരുന്നു.വൈകിട്ട്
പോളിങ് സമയം അവസാനിച്ചിട്ടും ടി.വിപുരം പറക്കാട്ടുകുളങ്ങര കയർ വ്യവസായ സഹകരണ സംഘത്തിലെ 119-ാം നമ്പർ ബൂത്തിൽ ക്യൂവിൽ നിന്നിരുന്ന 16 പേർക്ക് സ്ലിപ് നൽകി ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. ഇടയാഴം സെൻ്റ് മേരീസ് എൽപി സ്‌കൂളിൽ വൈകിട്ട് വോട്ടിംഗ് സമയത്തിന് മുമ്പ് ക്യൂവിൽ ഇടം പിടച്ച 100 ഓളം സമ്മദിദായകർക്ക് ഉദ്യോഗസ്‌ഥർ സ്ലിപ് നൽകി വോട്ട് ചെയ്യാൻ അനുവദിച്ചു. കുടവെച്ചൂർ ദേവീവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലും വോട്ടിങ് സമയം അവസാനിച്ചിട്ടും നീണ്ട നിര അനുഭവപ്പെട്ടതിനാൽ ഇവർക്കും ടോക്കൺ നൽകിയാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്. വൈക്കം മണ്ഡലത്തിൽ ആകെ 159ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്. ജില്ലയിലെഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിലാണ് രേഖപ്പെടുത്തിയത് 71.68 ശതമാനം. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലാണ്, 62.28 ശതമാനം.
വോട്ടെടുപ്പിനുശേഷം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും സുരക്ഷിതമായി വിവിധ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലെത്തിച്ചു. തുടർന്ന് ഇവ രാത്രിയോടെ നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും.
Follow us on :
Tags:
More in Related News
Please select your location.