Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 21:06 IST
Share News :
പട്ടിക ജാതി വിദ്യാർത്ഥികളുടെ പോസ്റ്റ്-മട്രിക് സ്കോളർഷിപ്പിന്റെ (ഇ-ഗ്രാന്റ്) അർഹത രണ്ടര ലക്ഷം രൂപ വാർഷിക കുടുംബ വരുമാനമാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം (എ പി ഡി എഫ്) കൂടുതൽ സമരത്തിലേക്ക്. ഈ വ്യവസ്ഥയിലുടെ ഇന്ത്യയിലെ വിശിഷ്യാ, കേരളത്തിലെ ബഹു ഭൂരിപക്ഷം പട്ടിക ജാതി വിദ്യാർത്ഥികളും ഇ-ഗ്രാന്റിനു വെളിയിലാകുകയും സാമ്പത്തിക മാനദണ്ഡം ഗ്രാന്റിനു മാത്രമല്ല തൊഴിൽ, വിദ്യാഭ്യാസ സംവരണം പോലെയുള്ള മറ്റു ഭരണഘടനാധിഷ്ഠിത പരിരക്ഷകളിലേക്കും വ്യാ പിക്കുമെന്നും എ പി ഡി എഫ് അഭിപ്രായപ്പെട്ടു.
അക്കാദമിക് അലവൻസുകളും ( ലംസം ഗ്രാന്റും സ്റ്റൈപ്പൻഡ് അല്ലെങ്കിൽ പോക്കറ്റ് മണി) ഫീസും കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടെത്തുന്ന പുതുക്കിയ സംവിധാനം കുട്ടികൾക്ക് കൂടുതൽ അസൗകര്യം സൃഷ്ടിക്കുന്നതിനാൽ പുതുക്കിയ നിയമത്തിനു മുമ്പ ത്തെപ്പോലെ ഫീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അക്കാദമിക് അലവൻസുകൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ടെത്തിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണം.
2025 - 26 ൽ സ്കോളർഷിപ് പദ്ധതി അവലോകനം ചെയ്യപ്പെടുമ്പോൾ സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തിൽ ആ വസ്തുത കേന്ദ്ര സർക്കാരിനെ ബോദ്ധ്യപ്പെടുത്തുവാൻ കേരളാ സർക്കാർ തയ്യാറാകണം. പദ്ധതി അവലോകനത്തിൽ പട്ടിക ജാതി വിദ്യാർത്ഥികളുടെയും സമുദായ നേതൃത്വത്തിന്റെ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്ന് എ പി ഡി എഫ് ആവശ്യപ്പെടുന്നു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എ പി ഡി എഫ് 2024 ഏപ്രിൽ 22 നു വൈകുന്നേരം 4 മണി മുതൽ 6 മണി വരെ കോട്ടയം തിരുനക്കര ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ സായാഹ്ന ധർണ നടത്തുമെന്ന് ജനറൽ സെക്രട്ടറി ഷാജു വി ജോസഫ് കോട്ടയത്തു പ്രസ്താവനയിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.