Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 20:12 IST
Share News :
വേനൽചൂടും വെളളക്കെട്ടും; വാഴകൾ കരിഞ്ഞുണങ്ങുന്നു
പറവൂർ: അതി തീവ്രമഴയും വെള്ളക്കെട്ടും മൂലം ഏത്തവാഴകൾ കരിഞ്ഞുണങ്ങുന്നത് പുത്തൻവേലിക്കര പഞ്ചായത്തിലെ തീരദേശ മേഖലകളിൽ കൃഷി ചെയ്തിട്ടുള്ള വാഴ കർഷകരെ ആശങ്കയിലാക്കുന്നു.
വേനൽക്കാലത്തുണ്ടായ കനത്ത ചൂടും വാഴ കൃഷിക്ക് ക്ഷീണമായി. സഹകരണ ബാങ്കുകളിൽ നിന്നും, മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് ഭുരിഭാഗം പേരും കൃഷി തുടങ്ങിയത്.
പ്രളയകാലത്ത് തുടർച്ചയായി രണ്ട് വർഷവും കൃഷി നഷ്ടത്തിലായിരുന്നു. കഴിഞ്ഞ സീസണിൽ അൽപ്പമെങ്കിലും ആശ്വാസം ലഭിച്ച പ്രതീക്ഷയിലാണ് കർഷകർ ഈ പ്രാവശ്യവും ഏത്തവാഴകൃഷിയിൽ സജീവമായത്.
കൃത്യസമയങ്ങളിൽ വെള്ളവും വളവും നൽകി പരിപാലിച്ചിട്ടും കടുത്ത വേനൽച്ചൂടിൽ പഴുത്ത് ഇല തണ്ടുകൾ ഉണങ്ങികരിഞ്ഞ സ്ഥിതിയിലാണ്.
പെരിയാറിൻ്റെ തീരദേശങ്ങളിൽ കൃഷി ചെയ്തിട്ടുള്ള കർഷകരെയാണ് കൂടുതലായും ബാധിച്ചിട്ടുള്ളത്. പുത്തൻവേലിക്കര തേലത്തുരുത്ത് വാർഡിൽ ഡോ. ബി ആർ അംബേദ്കർ സ്വാശ്രയ കർഷക സമിതി കൃഷി ചെയ്തിട്ടുള്ള ഏത്തയും, റോബസ്റ്റുമടക്കം രണ്ടായിരം ഏത്തവാഴകളാണ് പഴുപ്പ് കയറി ഇലകരിഞ്ഞ അവസ്ഥയിലായിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.