Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടായിരത്തിൽപ്പരം തൊഴിലവസരങ്ങളുമായി കനവ് ജോബ് ഫെയർ തലയോലപ്പറമ്പിൽ

04 Oct 2024 19:56 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി :തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്‌സ്, കുടുംബശ്രീ മിഷൻ - DDUGKY, വൈക്കം മാനേജ്മെന്റ് അസോസിയേഷൻ (VMA), തലയോലപ്പറമ്പ് DB കോളേജ് IQAC എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന *"കനവ് 2024 മെഗാ ജോബ് ഫെയർ"* ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 9 മണി മുതൽ തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍.

ഇൻഫോപാർക്കിലെ പ്രമുഖ കമ്പനികൾ ഉൾപ്പടെ നാൽപ്പതോളം സ്ഥാപനങ്ങളിൽ നിന്നായി 2000-ൽ പരം തൊഴിലവസരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബാങ്കിംഗ്, നോൺ ബാങ്കിംഗ്, ഫിനാൻസ്, ടെലികോം, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽ, ഹ്യൂമൻ റിസോഴ്സ്, അക്കൗണ്ടിംഗ്, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും (SSLC, +2, ഡിപ്ലോമ, ഡിഗ്രി, പി ജി) താല്പര്യങ്ങൾക്കും അനുസരിച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും യോഗ്യമായ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷൻ തികച്ചും സൗജന്യമായുള്ള തൊഴിൽമേളയിൽ ഏത് ജില്ലയിലുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോമിൽ (https://forms.gle/WV25xsEey17Df9b58) കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുക. (കനവ് 2024 തൊഴിൽമേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങളും ഒഴിവുകളും പിന്നീട് അറിയിക്കുന്നതായിരിക്കും.)



Follow us on :

More in Related News