Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ജി. സർവകലാശാല ഓണേഴ്‌സ് ബിരുദം: മന്ത്രി ഡോ. ആർ ബിന്ദു 30ന് കോളജ് പ്രിൻസിപ്പൽമാരുമായി സംവദിക്കും

28 May 2024 17:00 IST

CN Remya

Share News :

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ (എംജിയു-യുജിപി) ജൂലൈ ഒന്നിന് ആരംഭിക്കുന്നതിനു മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു 30ന് അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുമായി സംവദിക്കും. സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കോട്ടയം ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിനു നടക്കുന്ന പരിപാടിയിൽ കോളജുകളിലെ എംജിയു-യുജിപി നോഡൽ ഓഫീസർമാരും പങ്കെടുക്കും. 

ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾക്കായി കോളജുകളിൽ നടത്തിയിട്ടുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്യും. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. ബീന മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ നിർവഹണ കമ്മിറ്റിയുടെ കൺവീനറായ സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ സർവകലാശാലയിലെ പ്രവർത്തനങ്ങൾ വിശദീകരിക്കും.

ിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ. എസ്. ഷാജില ബീവി, രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, ബി.സി.എം. കോളജ് പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ് എന്നിവർ സംസാരിക്കും. കേരള ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ നിർവഹണ സെല്ലിലെ റിസർച്ച് ഓഫീസർമാരായ ഡോ. കെ. സുധീന്ദ്രൻ, ഡോ.വി. ഷഫീഖ് എന്നിവർ ക്ലാസെടുക്കും.

Follow us on :

More in Related News