Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം പ്രസ്സ് ക്ലബ് : ബഷീർ പുതുക്കുടി പ്രസിഡണ്ട്, മുഹമ്മദ് ഷാജി സെക്രട്ടറി, എം. സിബ്ഗത്തുള്ള ട്രഷറർ

30 Jul 2024 08:01 IST

Basheer Puthukkudi

Share News :

കുന്നമംഗലം : കുന്നമംഗലം പ്രസ്സ് ക്ലബ് ഭാരവാഹികളായി ബഷീർ പുതുക്കുടി (എൻലൈറ്റ് ന്യൂസ്) (പ്രസിഡണ്ട്), സർവ്വദമനൻ കുന്നമംഗലം (ദീപിക) (വൈസ് പ്രസിഡണ്ട്) മുഹമ്മദ് ഷാജി (മംഗളം) (സെക്രട്ടറി), ഹബീബ് കാരന്തൂർ (ചന്ദ്രിക) (ജോ. സെക്രട്ടറി) എം. സിബ്ഗത്തുള്ള (ജനശബ്ദം) (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കാരന്തൂർ അജ് വ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗം അഡ്വക്കറ്റ് പി. ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് രവീന്ദ്രൻ കുന്നമംഗലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ കുന്ദമംഗലം റിപ്പോർട്ട് അവതരിപ്പിച്ചു. എ ഹരിദാസൻ മാസ്റ്റർ, പി. ശ്രീനിവാസൻ, മുസ്തഫ നുസ് രി, ലാൽ കുന്നമംഗലം, കെ.എം.എ റഹ്മാൻ, അൻഫാസ് കാരന്തൂർ, ഡാനിഷ് , പി ഫൈസൽ, സുജിത്ത് കളരികണ്ടി, മുഹമ്മദ് മാസ്റ്റർ, സബീഹ് എന്നിവർ പ്രസംഗിച്ചു. നാസർ കാരന്തൂർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News