Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 20:00 IST
Share News :
കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പരിപാടിക്കു തുടക്കമായി. പഞ്ചായത്തിലെ മൂന്ന് ഗവണ്‍മെന്റ് സ്‌കൂളുകളിലാണ് പ്രഭാത ഭക്ഷണം നല്‍കി തുടങ്ങിയത്. മേമ്മുറി ഗവണ്‍മെന്റ് എല്‍പി, മാഞ്ഞൂര്‍ ഗവണ്‍മെന്‍ര് എല്‍പി, മാഞ്ഞൂര്‍ എസ്എന്‍വി ഗവണ്‍മെന്റ് എല്‍പി എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കുട്ടികള്‍ക്കുള്ള ഭക്ഷണം നല്‍കുന്നത്. മേമ്മുറി ഗവണ്‍മന്റ് എല്‍പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ ്ബിജു സെബാസ്റ്റ്യന്‍, പഞ്ചായത്തംഗങ്ങളായ ജെയ്‌നി തോമസ്, സാലമ്മ ജോളി, പ്രഥമാധ്യാപകന്‍ ഷിനോയി തോമസ്, പിടിഎ പ്രസിഡന്റ് ബെന്നി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതോടുനുബന്ധിച്ചു മറ്റു സ്‌കൂളുകളിലും യോഗം നടത്തി. അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.