Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2025 19:44 IST
Share News :
കുന്ദമംഗലം ∙ കാരന്തൂർ മെഡിക്കൽ കോളേജ് റോഡിന്റെ ദുരവസ്ഥക്കെതിരെ നാട്ടുകാർ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധം നടത്തി. കാരന്തൂരിൽ നിന്ന് മെഡിക്കൽ കോളേജ് വരെ ദൈർഘ്യമുള്ള പ്രധാന റോഡിന്റെ തകർന്ന നില കുറെ കാലമായി നാട്ടുകാരെ ദുരിതത്തിലാഴ്ത്തുന്നു. ഈ പ്രശ്നം ശ്രദ്ധേയമാക്കാനായി പ്രദേശവാസികൾ റോഡിന് നടുവിൽ വാഴ നട്ട് ഭരണകൂടത്തോട് പ്രതിഷേധം രേഖപ്പെടുത്തി.
തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർത്ഥികൾ, ആശുപത്രിയിലേക്കുള്ള രോഗികൾ,, ആംബുലൻസ് സർവീസുകൾ ഉൾപ്പെടെ നിരവധി പേർ ദൈനംദിനമായ ഒട്ടുമിക്ക സന്ദർഭങ്ങളിലും വലിയ പ്രയാനം നേരിടുന്നുണ്ട്. മഴക്കാലത്ത് രൂപപ്പെട്ട കുഴികളും ചെളിയും വാഹനാപകടങ്ങൾക്കിടയാക്കുന്ന സാഹചര്യമാണ്.
മാസങ്ങളായി ഈ റോഡ് പൂർണമായി തകർന്ന് കിടക്കുകയാണ്. ഒട്ടേറെ പരാതികൾ നൽകിയിട്ടും പരിഹാരമൊന്നുമില്ല.
യാത്രക്കാരുടെ പ്രശ്നം പരിഹരിക്കാൻ സ്ഥലം എം.എൽഎയും പൊതുമരാമത്ത് വകുപ്പും ഉടൻ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാരന്തൂർ മേഖല യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ഡി.സി സി ജനറൽ സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി ട്രഷറർ സി അബ്ദുൽ ഗഫൂർ, വി.കെ രാഘവൻ, അനീഷ് മാമ്പ്ര,പി.ടി മുഹമ്മദ് ഹാജി, എം. മനിലാൽ, എം. അബ്ദുള്ള കോയ, ദിനേഷ് കാരന്തൂർ, ഹാരിസ് കുഴിമേൽ, ഹരീഷ് കുമാർ ചോലക്കൽ, എം.ടി കോയ, എം.ടി അഷ്റഫ്, ഹനീഫ തെക്കയിൽ, അൻഫാസ് കാരന്തൂർ, വി. സാബിത്ത്, പ്രേമവൽസൻ, കെ ബഷീർ, വി.കെ മുഹമ്മദ് ബിലാൽ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.