Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങൾ

22 Jun 2024 19:45 IST

Jithu Vijay

Share News :

വാക് ഇൻ ഇന്റർവ്യൂ


വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗികൃത ഡി.എം.എല്‍.ടി/ ബി.എം.എല്‍.ടി വിജയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനു വേണ്ട യോഗ്യത. ബി.ഫാം/ ഡി.ഫാം വിജയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ഫാര്‍മസിസ്റ്റിനു വേണ്ട യോഗ്യത. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം ഉള്ളവർക്കും സി.എച്ച്.സി.യുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. നിയമനത്തിനായി ജൂണ്‍ 26 രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2457642.

----------------

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം


പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ നിലമ്പൂർ വെളിയന്തോടിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഒമ്പത് പ്രീമെട്രിക് ഹോസ്‌റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിമായി സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. 2025 മാര്‍ച്ച് വരെയുള്ള കരാര്‍ നിയമനമാണ്. നാലു ഒഴിവുകളാണുള്ളത് (രണ്ട് സ്ത്രീ, രണ്ട് പുരുഷന്‍). എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവർ ആയിരിക്കണം) ആണ് യോഗ്യത. കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് മുൻപരിചയം ഉളളവർക്കും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായം 2024 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. പ്രതിമാസം 18000 രൂപയ ഹോണറേറിയവും 2000 രൂപ യാത്രാപ്പടിയും ലഭിക്കും. ജൂണ്‍ 27 ന് രാവിലെ 10.30 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315.

------------

ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ നിയമനം


പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒഴിവുളള ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ഞ്ചിനീയിറിങിലുള്ള ഡിപ്ലാമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത. ഐ.ടി.ഐ (സിവില്‍) / കെ.ജി.സി.ഇയാണ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

Follow us on :

More in Related News