Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 10:39 IST
Share News :
മാല്യങ്കര കോളജിൽ സാഗ സാഹിത്യോത്സവം
പറവൂർ: മാല്യങ്കര എസ്എൻഎം കോളജിലെ പൂർവവിദ്യാർഥികളുടെ ആഗോള സംഘടനയായ സാഗ നടത്തുന്ന സാഹിത്യോത്സവം - 'കാവ്യാഞ്ജലി' ഡിസം.19ന് രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
കോളജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയിൽ ഡോ. സുനിൽ പി ഇളയിടം അധ്യക്ഷനാകും. ഡോ. ടി എച്ച് ജിത ആമുഖ പ്രഭാഷണം നടത്തും. സാഗ റൈറ്റേഴ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന പൂർവവിദ്യാർഥികളുടെ കഥാസമാഹാരം 'കഥാസാഗരം' നടൻ സലിംകുമാർ ഉദ്ഘാടനം ചെയ്യും.
വിവിധ രംഗങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച പൂർവവിദ്യാർഥികളായ ജിജോ ജോൺ പുത്തേഴത്ത്, ആൽഫി വർഗീസ്, ഡോ.പി ബി ഗുജ്റാൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. സാഗ ടോപ്പേഴ്‌സ് അവാർഡ് സമർപ്പണവും നടക്കും.
പുസ്‌തകങ്ങളുടെ പ്രദർശനവും ഉണ്ടാകും. ദുബായ് ആസ്‌ഥാനമായാണ് സാഗയുടെ പ്രവർത്തനമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഡോ.സുനിൽ പി ഇളയിടം, കെ ജെ ആൻ്റണി, വി ആർ സുഷിൽകുമാർ എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.