Fri May 16, 2025 4:53 PM 1ST
Location
Sign In
10 Jan 2025 14:27 IST
Share News :
ചാത്തന്നൂർ: മഹാകവി കുമാരനാശാന്‍റെ ദേഹവിയോഗശതാബ്ദിയുടെ ഭാഗമായി ചാത്തന്നൂർ സിറ്റിസൺസ് ഫാറം “ആശാൻ കൃതികളിലെ ഗുരുദേവദർശനം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 16-ന് രാവിലെ 10 മണിക്ക് ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനവും സെമിനാറും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. സിറ്റിസൺസ് ഫാറം പ്രസിഡന്‍റ് ജി. ദിവാകരൻ അധ്യക്ഷനായിരിക്കും. മുരുകൻ പാറശ്ശേരി വിഷയം അവതരിപ്പിക്കും. എൻ.ഷണ്മു ഖദാസ് മോഡറേറ്റർ ആയിരിക്കും.
ആശാൻ കൃതികളുടെ ആലാപനവും പ്രതിഭകൾക്കുള്ള ആദരവും നടക്കും. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാർ, കൊല്ലം എസ്സ്. എൻ.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ) എസ്സ്. വി. മനോജ്, ബിവെറ്റ് ഡയറക്ടർ ജോൺസ്.കെ. ലൂക്കോസ് എന്നിവരെ സമ്മേളനം ആദരിക്കും.പരവൂർ നഗരസഭാദ്ധ്യക്ഷ പി. ശ്രീജ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എം.കെ. ശ്രീകുമാർ ചാത്തന്നൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്‍റ് എസ്സ്. കെ. ചന്ദ്രകുമാർ തുടങ്ങിയ ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിക്കും.
Follow us on :
More in Related News
Please select your location.