Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹ്യയാഥാര്‍ഥ്യങ്ങളാണ് എഴുത്തുകാരനെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് - അശോകന്‍ ചരുവില്‍

12 Oct 2024 18:18 IST

- ENLIGHT REPORTER KODAKARA

Share News :




സാമൂഹ്യയാഥാര്‍ഥ്യങ്ങളാണ് എഴുത്തുകാരനെ എഴുതാന്‍ പ്രേരിപ്പിക്കുന്നത് - അശോകന്‍ ചരുവില്‍ 

 


പുതുക്കാട്: സാമൂഹ്യയാഥാര്‍ഥ്യങ്ങളാണ് ഓരോ എഴുത്തുകാരനേയും എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്ന് കഥാകൃത്ത് അശോകന്‍ ചരുവില്‍ പറഞ്ഞു. പുതുക്കാട് സംഘടിപ്പിച്ച കഥാതല്‍പ്പം സംഗമം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് എന്തു സംഭവിച്ചാലും എന്റെ് കഥക്ക് ,എന്റെ കവിതക്ക് അതൊന്നും വിഷയമല്ല എന്നു പറഞ്ഞ് വാതിലടച്ചിരിക്കുന്ന എഴുത്തുകാര്‍ ഇന്നില്ല. ഓരോരുത്തരും സാമൂഹ്യയാഥാര്‍്ഥ്യങ്ങളോട് അവരവരുടെ രീതിയില്‍ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹവുമായുള്ള ബന്ധം അറ്റുപോയിക്കഴിഞ്ഞാല്‍ പിന്നെ എഴുത്ത് ഇല്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. യു.കെ.സുരേഷ് കുമാര്‍

അധ്യക്ഷത വഹിച്ചു. വയലാര്‍ അവാര്‍ഡ് നേടിയ അശോകന്‍ ചരുവിലിനെ ഡോ.സി.രാവുണ്ണി ചടങ്ങില്‍ ആദരിച്ചു. അബുദാബി ശക്തി അവാര്‍ഡ് ജേതാവ് മഞ്ജു വൈഖരി

, ശ്രീജ വിധു എന്നിവരേയും ആദരിച്ചു. പു.ക.സ ജില്ല ആക്ടിങ് സെക്രട്ടറി ജലീല്‍ കുന്നത്ത്, രാജന്‍ നെല്ലായി,. കെ.സുധാകരന്‍, സി.പി.സജീവന്‍,കൃഷ്ണന്‍ സൗപര്‍ണിക എന്നിവര്‍ സംസാരിച്ചു. കെ.സുധാകാരന്റെ കൊച്ചിലാന്‍ പാപ്പന്‍ എന്ന കഥാസമാഹാര0

കൃഷ്ണന്‍ സൗപര്‍ണികക്ക് നല്‍കി അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്തു. ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ പു ക സ സംഘടനാ സെക്രട്ടറി എം.കെ.മനോഹരന്‍ കഥാരചനയില്‍ ഒന്നും, രണ്ടും, മൂന്നും, സ്ഥാനകാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.കെ.രമ അദ്ധ്യക്ഷയായ യോഗത്തില്‍ യു.കെ.സുരേഷ് കുമാര്‍ സ്വാഗതവും, സേതുമാധവന്‍ നന്ദിയും പറഞ്ഞു. കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ സുധീഷ് ചന്ദ്രന്‍ സഖാവ്, രണ്ടാം സ്ഥാനം നേടിയ ഭരതന്‍ ടി .ഐ.മൂന്നാം സ്ഥാനം നേടിയ സീന നവാസ് എന്നിവരെ ആദരിച്ച ചടങ്ങില്‍ വര്‍ഗ്ഗീസ് ആന്റണി', എം.കെ.ബാബു.' എന്നിവര്‍ സംസാരിച്ചു.



Follow us on :

More in Related News