Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉരുള്‍പൊട്ടലില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ലഭ്യമാക്കിയത് ഒറ്റ ദിവസം കൊണ്ട്.

08 Aug 2024 12:26 IST

Jithu Vijay

Share News :

കൽപ്പറ്റ : ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമായ ചൂരല്‍മല സ്വദേശി എം മുഹമ്മദ് നബീലിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രനാണ് നബീലിന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. ചുണ്ടേൽ റോമന്‍ കാത്തലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ നബീലിന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനാണ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായി വന്നത്. 


വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷാ വിഭാഗവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റ ദിവസം കൊണ്ട് ലഭ്യമാക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും തുടര്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്. നഷ്ടപ്പെട്ട സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അവ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. മേപ്പാടി ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രധാന അധ്യാപകന്‍ പി പോള്‍ ജോസ്, മേപ്പാടി ക്യാമ്പ് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ അഖില മോഹന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.



Follow us on :

More in Related News