Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 10:56 IST
Share News :
കോട്ടയം: കോട്ടയം ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിലായി 83 വാർഡുകൾ വർധിച്ചു. ഇതോടെ വാർഡുകളുടെ ആകെ എണ്ണം 1,223 ആയി. ബ്ലോക്ക് പഞ്ചായത്തുകളിൽ 11ഉം ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനും അധികമായി വരും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്/ഡിവിഷൻ പുനഃക്രമീകരിച്ച് വിജ്ഞാപനം പുറത്തിറക്കി.
2011ലെ സെൻസസിലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് തദ്ദേശ സ്ഥാപനങ്ങളിൽ എത്ര വാർഡുകൾ അധികം വരുമെന്നു കണക്കാക്കിയത്. ഗ്രാമ–ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് വാർഡ് പുനഃക്രമീകരണമാണു പൂർത്തിയായത്.
നഗരസഭകളുടെ വിജ്ഞാപനം ഉടൻ ഇറങ്ങും.
സംവരണ വാർഡുകളിലും തീരുമാനം സംവരണ വാർഡുകളുടെ എണ്ണവും നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കലക്ടറുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിലാകും തദ്ദേശ സ്ഥാപനങ്ങളിലെ ജനറൽ, സംവരണ വാർഡുകൾ നിശ്ചയിക്കുക.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇനി 23 ഡിവിഷൻ ഉണ്ടാകും. നിലവിൽ 22 ആണ്. ഇതിൽ 12 ഡിവിഷനുകൾ വനിതകൾക്കു സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി സംവരണം–2, പട്ടികജാതി വനിത–1 എന്നിങ്ങനെയാണു മറ്റു സംവരണങ്ങൾ. 8 സീറ്റുകൾ ജനറൽ വിഭാഗത്തിലാണ്.
എല്ലാ ബ്ലോക്കിലും ഓരോ ഡിവിഷൻ കൂടി ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ഡിവിഷൻ കൂടി. (ബ്ലോക്ക് പഞ്ചായത്ത്, പുതിയ ഡിവിഷനുകളുടെ എണ്ണം, വിവിധ വിഭാഗങ്ങളിൽ സംവരണം ചെയ്യപ്പെട്ട ഡിവിഷനുകളുടെ ആകെ എണ്ണം ക്രമത്തിൽ)
∙ വൈക്കം 14– 10
∙ കടുത്തുരുത്തി 14– 10
∙ ഏറ്റുമാനൂർ 14 –8
∙ ഉഴവൂർ 14– 8
∙ ളാലം 14 –8
∙ ഈരാറ്റുപേട്ട 14 –8
∙ പാമ്പാടി 15– 9
∙ പള്ളം 14 –8
∙ മാടപ്പള്ളി 14 –8
∙ വാഴൂർ 14– 8
∙ കാഞ്ഞിരപ്പള്ളി 16– 12
ഗ്രാമപ്പഞ്ചായത്തുകൾ ഇങ്ങനെ
∙ വാർഡുകളുടെ എണ്ണം കൂടാത്ത പഞ്ചായത്തുകൾ– 3 - അകലക്കുന്നം, കുമരകം,
നീണ്ടൂർ
∙ വാർഡുകളുടെ എണ്ണം - ഒന്നു വീതം കൂടിയ
പഞ്ചായത്തുകൾ– 53. ആർപ്പൂക്കര, അയർക്കുന്നം, അയ്മനം, ഭരണങ്ങാനം, ചെമ്പ്, എലിക്കുളം, എരുമേലി, കടനാട്, കടപ്ലാമറ്റം, കടുത്തുരുത്തി, കല്ലറ, കങ്ങഴ, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കിടങ്ങൂർ, കൂട്ടിക്കൽ, കോരുത്തോട്, കൊഴുവനാൽ,
കുറവിലങ്ങാട്, മണിമല,
മാഞ്ഞൂർ, മരങ്ങാട്ടുപിള്ളി, മറവൻതുരുത്ത്, മീനച്ചിൽ, മീനടം, മേലുകാവ്, മൂന്നിലവ്, മുളക്കുളം, മുത്തോലി, നെടുംകുന്നം,
ഞീഴൂർ, പായിപ്പാട്, പാമ്പാടി, പനച്ചിക്കാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, പുതുപ്പള്ളി, രാമപുരം, ടിവി പുരം, തീക്കോയി, തലനാട്, തലപ്പലം, തലയാഴം, തിരുവാർപ്പ്, ഉദയനാപുരം, ഉഴവൂർ, വാകത്താനം, വാഴപ്പള്ളി, വെച്ചൂർ, വെളിയന്നൂർ, വെള്ളാവൂർ, വെള്ളൂർ,
വിജയപുരം.
∙ വാർഡുകളുടെ
എണ്ണം 2 വീതം കൂടിയ
പഞ്ചായത്തുകൾ – 15
അതിരമ്പുഴ, ചിറക്കടവ്,
കാണക്കാരി, കരൂർ, കൂരോപ്പട, കുറിച്ചി, മാടപ്പള്ളി, മണർകാട്,
മുണ്ടക്കയം, പള്ളിക്കത്തോട്,
പാറത്തോട്, തലയോലപ്പറമ്പ്, തിടനാട്, തൃക്കൊടിത്താനം,
വാഴൂർ.
ജില്ലയിലെ ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ ഇനി 1,223
തദ്ദേശ സ്ഥാപനം, പുതിയ വാർഡുകളുടെ എണ്ണം, ബ്രാക്കറ്റിൽ പഴയ വാർഡുകളുടെ എണ്ണം.
ജില്ലാ പഞ്ചായത്ത്
23 (22)
ബ്ലോക്ക് പഞ്ചായത്ത്
157 (146)
ഗ്രാമപ്പഞ്ചായത്ത്
1,223 (1,140)
Follow us on :
Tags:
More in Related News
Please select your location.