Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

എറണാകുളം വൈറ്റിലയിലൂടെ യാത്ര ചെയ്യുന്നവർ ഇടയ്ക്ക് ഒന്ന് മുകളിലേക്ക് നോക്കണം. ഇല്ലങ്കിൽ ചിലപ്പോൾ മരണം ഉറപ്പാണ്.

22 Jun 2024 09:16 IST

Enlight News Desk

Share News :

കൊച്ചി: വൈറ്റിലയിലൂടെ യാത്ര ചെയ്യുന്നവർ ഇടയ്ക്ക് ഒന്ന് മുകളിലേക്ക് നോക്കണം.

ഇല്ലങ്കിൽ ചിലപ്പോൾ മരണം ഉറപ്പാണ്.

 വൈറ്റിലയിൽ നിന്നും ഹബ്ബിലേക്കുള്ള യാത്രയിൽ ഉറപ്പായും നോക്കണം. 

10 ടണ്ണിലേറെ ഭാരവും, 100 അടിയോളം ഉയരവുമുള്ള പൈലിം​ഗ് റി​ഗ് എപ്പോൾ വേണമെങ്കിലും പൊട്ടി വീഴാം.

കൊച്ചി മെട്രോ നിർമ്മാണത്തിന് വന്ന കോൺട്രാക്റ്റ് കമ്പനിയായ ഇറ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റിം​ഗ്.

കോടികൾ വിലമതിക്കുന്ന റിം​ഗ് വെയിലും, മഴയും കൊണ്ട് തുരുമ്പെടുത്ത് തുടങ്ങിയിട്ട് 10 വർഷത്തിലേറെയായി.

കൊച്ചിയിലെ ഏറെ തിരക്കുള്ള വൈറ്റിലിയിൽ ഹബ്ബിലേക്കുള്ള റോഡരികിലാണ് ഇത് ഉപേക്ഷിച്ചിരിക്കുന്നത്.

നൂറ് കണക്കിന് വാഹനങ്ങളും, കാൽനടയാത്രക്കാരും. വിദ്യാർത്ഥികളുമുൾപടേ ആയിരങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന റോഡാണ് ഒരു വശത്ത്. മറു വശത്താകട്ടെ ഫ്ലാറ്റുകളും. ഇത് വീണാൽ മെട്രോ തൂണുകൾക്കും കേടുപാടുണ്ടാകും.

അത് കൊണ്ട് തന്നെ ഒരു വലിയ ദുരന്തത്തിന് കാത്തെന്ന പോലെയാണ് നിൽപ്.






റി​ഗ് മാറ്റി ജനങ്ങളുടെ ആശങ്കപരിഹരിക്കാൻ അധികൃതർ ഇനിയും ഇടപെട്ടില്ലെങ്കിൽ പ്രത്യക്ഷപ്രതിഷേധം ആരംഭിക്കുമെന്നും,

രണ്ട് കമ്പനികൾ തമ്മിലുള്ള തർക്കത്തിന്റെ കാരണത്താൽ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളേയും ആശങ്കയിലാക്കുന്നത് ന്യായമല്ലെന്നും, സർക്കാർ സംവിധാനങ്ങൾ ജാ​ഗ്രത കാട്ടി ഇതിന് പരിഹാരം കാണണമെന്നും,അല്ലാത്ത പക്ഷം പ്രതിഷേധസമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ആംആദ്മി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് ജോർജ്ജ് പറഞ്ഞു. 

റി​ഗ് ഇളക്കാനാകില്ലെന്നതിനാൽ ഇത് നിൽക്കുന്ന പ്രദേശത്തെ റോഡ് നിർമ്മാണവും താളം തെറ്റി.

റി​ഗ് മാറ്റാൻ നാട്ടുകാർ പലകുറി പല രൂപത്തിൽ ശ്രമിച്ചതാണ് പക്ഷെ ഡി എം ആർ സിയും, ഇറയും തമ്മിലുള്ള തർക്കം കോടതി കയറിയതോടെ റി​ഗ് ഇളക്കാനാകാതായി. പിന്നീട് ഇത് പരിഹരിക്കപെട്ടെങ്കിലും റി​ഗിനെ ഇളക്കാനാരും എത്തിയതുമില്ല.

ഡിവിഷൻ കൗൺസിലർ സുനിതയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയിൽ പലതവണ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

Follow us on :

More in Related News