Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 11:25 IST
Share News :
മലപ്പുറം : സംസ്ഥാനത്തെ പ്രീ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാന തല സെമിനാർ തിരൂരിൽ സമാപിച്ചു. നാലു വേദികളിലായി സമാന്തരമായി നടന്ന പാനൽ ചർച്ചയിൽ നിന്നുരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച് സമാപന വേദിയിൽ മന്ത്രി വീണാ ജോർജ് അവതരിപ്പിച്ചു. ലഹരി വിമുക്തമാക്കാൻ കുട്ടികൾക്കായി ഡീ അഡിക്ഷൻ സെന്റർ തുടങ്ങണം, കൗമാരക്കാർക്കായി അഡോളസെന്റ് ക്ലബ്ബുകൾ രൂപീകരിക്കണം, ജോലിയ്ക്ക് പോകുന്ന മാതാപിതാക്കളുടെ മക്കൾക്കായി പകൽ വീടുകൾ ആരംഭിക്കണം, അങ്കണവാടികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കണം തുടങ്ങി വിപുലമായ നിർദേശങ്ങളാണ് സെമിനാറിൽ ഉയർന്നു വന്നത്.
ഭരണ, നേതൃപരമായ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും സ്ത്രീ സംരഭങ്ങൾ സാങ്കേതിക-ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടവയാകണമെന്നും അതിനുതകുന്ന സപ്പോർട്ടിങ് സംവിധാനങ്ങൾ ഉണ്ടാകണമെന്നും മെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സീറോ ടോലറൻസ് ഉള്ള സമൂഹമായി മാറണമെന്നും മന്ത്രി പറഞ്ഞു.
സമാന്തരമായി നാലു പാനൽ ചർച്ചകളാണ് സെമിനാറിൽ നടന്നത്. വനിതാ ശാക്തീകരണം- തൊഴിൽ പ്രാതിനിധ്യം എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ മോഡറേറ്ററായി. 2031 ൽ ഏറ്റവും ശാക്തീകരിക്കപ്പെട്ട സ്ത്രീ സമൂഹമുള്ള നാടായി മാറണമെന്ന് വനിതാ വികസന കോർപറേഷൻ ചെയർ പേഴ്സൺ റോസക്കുട്ടി ടീച്ചർ പറഞ്ഞു. മലയാളം സർവകലാശാലയിലെ ഡവലപ്മെന്റ് സ്റ്റഡിസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.എം.ജി. മല്ലിക, കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം അധ്യാപിക ഡോ.പി.ജെ. ക്രിസ്റ്റബൽ, ഐ.എം.ജി. ഫാക്കൽറ്റി ഡോ. അനീഷ്യ ജയദേവ് തുടങ്ങിയവർ പാനലിസ്റ്റുകളായി പങ്കെടുത്തു.
സ്ത്രീ സൗഹൃദ കേരളം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.സതീദേവി മോഡറേറ്ററായി. സമഗ്ര മേഖലയിലും സ്ത്രീ സാനിധ്യം ഉറപ്പ് വരുത്താന്‍ പദ്ധതി വേണമെന്ന് 'സ്ത്രീ സൗഹൃദകേരളം' പാനല്‍ ചര്‍ച്ച അഭിപ്രായപ്പെട്ടു. സാമ്പത്തിക സാമൂഹിക മുന്നേറ്റത്തോടൊപ്പം രാഷ്ട്രീയ മുന്നേറ്റവും സ്ത്രീകള്‍ നേടണം. സ്ത്രീധന വിവാഹങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കണം. കുടുംബത്തിന്റെ ഘടനയില്‍ മാറ്റം വരേണ്ടതുണ്ട്. ഗവ. പ്ലീഡര്‍ അഡ്വ. പി.എം. ആതിര, കില അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.പി.എന്‍. അമൃത, കേരള സ്റ്റേറ്റ് ലിറ്ററസി മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. എ.ജെ. ഒലീന എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
Follow us on :
Please select your location.