Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ടൗണ്‍ അമ്പ് , ഓഫിസ് തുറന്നു

09 Jan 2025 20:27 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: സെന്റ് ജോസഫ് ഫെറോനാ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ടൗണ്‍ അമ്പ് കമ്മിറ്റിയുടെ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ഫെറോനാ പള്ളി വികാരി ഫാ.ജെയ്‌സണ്‍ കരിപ്പായി ആശിര്‍വാദം നടത്തി. സഹ വികാരി ഫാ. സിബിന്‍ വാഴപ്പിള്ളി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് ് അമ്പിളി സോമന്‍ ,ജനറല്‍ കണ്‍വീനര്‍ മാരായ വില്‍സന്‍ മഞ്ഞളി, വി. എം. ആന്റു, കണ്‍വീനര്‍മാരായ ടി.ജി അജോ,ക്ലീറ്റസ് വടക്കേത്തല, ടി.പി.സരിന്‍ , സി.വി.ഷിജു,കെ.ജി. ബാബു കെ.കെ.ആന്റണി എന്നിവര്‍ സംസാരിച്ചു. ഈ മാസം 20നാണ് ടൗണ്‍ അമ്പ് ആഘോഷം.

Follow us on :

More in Related News