Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവര സാങ്കേതികവിദ്യയെ സഹാനുഭൂതിയുടെ മാനവികതയിലായിരിക്കണംമറി കടക്കേണ്ടത് -എം.കെ മുനീർ എംഎൽഎ.

18 Jul 2024 16:25 IST

UNNICHEKKU .M

Share News :

മുക്കം: വിവരസാങ്കേതികവിദ്യ അനുനിമിഷം വികസിച്ച് മനുഷ്യശേഷിയെ അപ്രസക്തമാക്കുന്ന പുതിയ കാലത്ത് സഹാനുഭൂതിയുടെ മാനവികതയിലൂടെയായിരിക്കണം മറികടക്കേണ്ടതെന്നു ഡോ. എം.കെ മുനീർ എംഎല്‍ എ അഭിപ്രായപ്പെട്ടു. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിലെ സിബിഎസ്ഇ പത്താംക്ലാസ്സ് , പ്ലസ് ടു പരീക്ഷകളില്‍ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനുമോദിക്കാന്‍ ചേർന്ന മെറിറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ വേറെയായിത്തന്നെ പഠിപ്പിക്കുന്നതില്‍നിന്നു മാറി ഏതു വിഷയത്തോടൊപ്പവും സാങ്കേതികവിദ്യ ചേർത്തു പഠിക്കുന്ന നവീനരീതിയില്‍ തൊഴില്‍ കാര്യക്ഷമത വർധിക്കുമെങ്കിലും മനുഷ്യസഹജമായ വൈകാരിതകള്‍ക്കു സ്ഥാനമില്ലാതാവുന്നത് അപകടകരമാണ്. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ബാഹ്യ ഉപകരണങ്ങള്‍ക്കു പകരം മനുഷ്യശരീരത്തില്‍ത്തന്നെ ചിപ്പുകള്‍ ഘടിപ്പിക്കുന്ന നിർമിത ബുദ്ധിക്കാലമാണു മുന്നിലുള്ളത്. നാളെയുടെ സമൂഹത്തെ നയിക്കേണ്ട കുട്ടികള്‍ സഹാനുഭൂതി, ദയ തുടങ്ങിയ മനുഷ്യമൂല്യങ്ങള്‍ ഉള്ളിലുറപ്പിച്ചുകൊണ്ടാവണം ഭാവിയിലേക്കു സജ്ജരാവേണ്ടതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.മരക്കാർ ഹാളില്‍ ചേർന്ന മെറിറ്റ് മീറ്റില്‍ ചെയർമാന്‍ കെ. കുഞ്ഞലവി അധ്യക്ഷനായിരുന്നു. പാട്രണ്‍ സി.ടി അബ്ദുറഹിം ആമുഖപ്രഭാഷണം നടത്തി. 


കഴിഞ്ഞ സിബിഎസ്ഇ പത്താംക്ലാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ 90 ശതമാനത്തിനു മുകളില്‍ മാർക്കു നേടിയ 60 വിദ്യാർത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ഡോ. എം.കെ മുനീർ എംഎല്‍ എ, ദയാപുരം ചെയർമാന്‍ കെ. കുഞ്ഞലവി, എക്സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി ജ്യോതി എന്നിവർ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ അഹ്സ ഫാത്വിമ ഷാന്‍ സ്വാഗതവും ഹന്‍ഫ മുഹമ്മദ് റിദ്വാന്‍ നന്ദിയും പറഞ്ഞു.

Follow us on :

More in Related News