Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2024 13:15 IST
Share News :
_ എം.ഉണ്ണിച്ചേക്കു
മുക്കം: സ്നേഹവുo, സൗഹൃദവും ശക്തിപ്പെടുത്തി ചെട്ട്യാംതൊടിക കുടുംബത്തിൻ്റെ പ്രഥമ സംഗമം പുൽപ്പറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ പ്രൗഡഗംഭീരമായി നടത്തി. രാവിലെ 9 മണിക്ക് കുടുംബത്തിലെ ആറ് തലമുറയിലെ മുതിർന്നവർ വേദിക്ക് മുമ്പിലെ കവാടത്തിൽ പതാക ഉയർത്തി. ഒപ്പം ആറ് കൊച്ചു കുട്ടികൾ ഹൈഡ്രജൻ ബലൂൺ കൂട്ടങ്ങൾ വിണ്ണിലേക്ക് പറത്തി വിട്ടപ്പോൾ കുടുംബാങ്ങളുടെ ഹർഷ പ്രകടനങ്ങൾ അനുരണമായി. പ്രശസ്ത എഴുത്തുകാരൻ സി.ടി.അബ്ദു റഹിം ഉദ്ഘാഘാടനം ചെയ്തു. പാവപ്പെട്ടവർക്ക് സഹായകമാവുന്ന മാതൃക പദ്ധതികളുമായി മുന്നോട്ട് പോകാൻ സാധ്യമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയർമാൻ സി.ടി തൗഫീഖ് അധ്യക്ഷത വഹിച്ചു.സംഗമത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ തനിക സുവനീർ കുടുംബത്തിലെ ആറ് തലമുറയിലെ കാരണവന്മാരായ മൊയ്തീൻ മുസ്ല്യാർ, സി.ടി.അബ്ദു ലത്തീഫ് ,സി .ടി .മമ്മദ് മാസ്റ്റർ, എൻ.പി.അഹമ്മദ്, ടി.കെ.മുഹമ്മദ്, അബൂബക്കർ ചെറുവാടി എന്നിവർക്ക് സമർപ്പിച്ച് കൊണ്ട് എഡിറ്റർ എം.ഉണ്ണിച്ചേക്കു പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.ടി. തൗഫീഖ് അധ്യക്ഷത വഹിച്ചു.കുടുoബ സുഹൃത്തായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. സംഗമത്തിലെത്തി കുടുംബത്തിന് ആശംസകൾ നേർന്നു. സാമൂഹ്യ സാസ്കാരിക പ്രവർത്തകൻ കെ.സുബൈർ മുഖ്യ പ്രഭാഷണം നടത്തി.അബൂബക്കർ ഫൈസി ,ശിഹാബ് മാട്ടു മുറി , എം.ടി.അഷ്റഫ് , എൻ.പി ഹമീദ്, ബഷീർ അമ്പലത്തിങ്ങൽ, എം.ഉണ്ണിച്ചേക്കു എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബ്ദുൽ ഹമീദ് കറുത്തേട്ത്ത് സ്വാഗതവും, എൻ.പി.അബ്ദു ലത്തീഫ് നന്ദിയും പറഞ്ഞു.സി.ടി. അമ്മാർ ഖുർആനിൽ നിന്ന് പാരായണം ചെയ്തു. സനേഹ സംവാദം,കുടുംബത്തിലെ മുതിർന്നവരെ ആദരിക്കൽ, കുടുംബങ്ങൾ ഒരുക്കിയ ഒപ്പന, ജബ്ബാർ ഉസ്താദിൻ്റെ ഒസിയത്ത് എന്ന കവിത ആവിഷ്ക്കരിച്ച സംഗീത ശിൽപ്പം, കവാലി, മാപ്പിളപ്പാട്ട്. സംഘ ഗാനം, ഗസൽ തുടങ്ങി വൈവിധി മാർന്ന നാല് മണിക്കൂർ നീണ്ട് നിന്ന കല കലാവിരുന്നും കുടുംബ സംഗമത്തെ വർണ്ണാഭമാക്കി.15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള യുവതിയുവാക്കൾക്കായി സംഘടിപ്പിച്ച നൂ ജൻ മീറ്റ് കുടുംബ സംഗമത്തിലെ വേറിട്ട പ്രകടനമായി.നൂറുൽ അമീൻ, പി.സാദിൻ, സി.ടി. ഷൈമ, എം മഹ്ഫൂസ, എൻ.പി.കരീം എന്നിവർ നേതൃത്വം നൽകി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്ന് 3800 ലേറെ കുടംബം ഗങ്ങള്ള ചെട്ട്യാംതൊടി കുടംബത്തിൽ. 2500 ഓളം പേർ സംഗമ വേദിയിലെത്തി ഗൃഹാതുരത്വത്തിൻ്റെ ഓർമ്മകൾ പങ്കിട്ടും വീണ്ട് മൊരു മെഗാ സംഗമത്തിന് വഴിയൊരുങ്ങട്ടെ എന്ന പ്രാർത്ഥനയോടെ വീടണഞ്ഞത്. 3000 ത്തോളം കുടുംബങ്ങൾക്ക് സുഖപരമായി ഇരുന്ന് തന്നെ പരിപാടി വീക്ഷിക്കാനും ഭക്ഷണവും കുടിവെള്ളം, പാർക്കിംങ്ങ്, മെഡിക്കൽ തുടങ്ങി എല്ലാ സംവിധാനവും സംഗമ വേദിയിൽ സംഘാടകർ ഒരുക്കിയിരുന്നു.
ചിത്ര o: ചെട്ട്യാൻ തൊടി കുടുംബ സംഗമം എഴുത്തുകാരൻ സി.ടി.അബ്ദുറഹിം ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.