Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 10:56 IST
Share News :
സ്വകാര്യബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്
പറവൂർ: ദേശീയപാത 66 ലെ വള്ളുവള്ളി അത്താണിയിൽ സ്വകാര്യബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.
ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് പോകുകയായിരുന്ന ആയിഷ ബസാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് അത്താണി സ്റ്റോപ്പിനുസമീപത്തെ മരത്തിലിടിക്കുകയായിരുന്നു. ബസിനകത്ത് കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ബസിലുണ്ടായിരുന്ന ഇരുപതോളം പേർക്ക് പരിക്കുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണറിയുന്നത്.
Follow us on :
Tags:
More in Related News
Please select your location.