Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2025 11:30 IST
Share News :
തിരൂരങ്ങാടി : കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തിൽ തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾ ജില്ലതല ജേതാക്കളായി.
പത്താം ക്ലാസിൽ പഠിക്കുന്ന ശാസ്ത്രപ്രതിഭകളായ എൻ.പി. അൻഷിദ, ആയിശ ഫെല്ല എന്നിവരാണ് നേട്ടത്തിനർഹരായത്. സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള കെ ഡിസ്കിൻ്റെ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്.
വിജയികൾക്ക് 25,000 രൂപയു ടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. സ്കൂളിലെ വൈ.ഐ.പി. ക്ലബ് കൺവീനർ ഡോ: ടി.പി. റാഷിദ് മാസ്റ്ററാണ് വിദ്യാർഥികൾക്കാവശ്യമായ പിന്തുണ നൽകുന്നത്.
സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ്,പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി, പ്രധാനധ്യാപകൻ കെ.കെ. ഉസ്മാൻ കൊടിയത്തൂർ, മുൻ ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് , പി.ടി.എ പ്രസിഡന്റ് എം.ടി. അയ്യൂബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറിമാരായ എം.പി.അലവി, ടി. സാലിം മറ്റു അധ്യാപകർ പി.ടി.എ ഭാരവാഹികൾ എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.