Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ ദിനം സംഗീത നാടക ശിൽപ്പാവിഷ്ക്കാരവുമായി കൊടിയത്തൂർ പി.ടി.എം സ്ക്കൂൾ എസ്പി. സി വിദ്യാർത്ഥികൾ .

26 Jun 2024 22:01 IST

UNNICHEKKU .M

Share News :



മുക്കം: ലോക ലഹരി വിരുദ്ധ ദിനത്തിൽ ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിന് സംഗീത നാടക ശില്പ ആവിഷ്ക്കാരവുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് വിദ്യാർത്ഥികൾ. ലഹരി നുണയുന്നവരെ ബാധിക്കുന്ന സങ്കിർണ്ണതകൾ തുറന്ന് കാട്ടിയാണ് മുക്കം ബസ്റ്റാൻ്റിൽ ലഹരിക്കെതിരെ സംഗീത ചുവടിലുള്ള കലാപ്രകടനം അരങ്ങേറിയത്. ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങളും സാമൂഹിക കുടുംബ ബന്ധങ്ങളിലൂടെയുള്ള പ്രയാസങ്ങളെ ഭാവതലങ്ങൾ മനോഹരമാക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച

സംഗീത നാടക ശില്പം അക്ഷരാർത്ഥത്തിൽ ആസ്വാദകരെ വിചിന്തനത്തിനുള്ള വഴി തുറന്നിട്ടു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷത വഹിച്ചു. .പ്രധാനാധ്യാപകൻ ജി. സുധീർ, മുക്കം സബ് ഇന്സ്പെക്ടർമാരായ കെ.സി പ്രദീപ്,എ.കെ. മനോജ് കുമാർ സ്റ്റാഫ് സെക്രട്ടറി കെ.പി.മുഹമ്മദ്, സി.പി.ഒമാരായ സലീം കൊളായി, യു.പിആത്തിഖ,എ.എസ്.ഐ ലീനപോലീസ് ഓഫീസർമാരായ ജദീർ,ബിജു, അബ്ദുൽ റഷീദ് സംസാരിച്ചു

.

Follow us on :

More in Related News