Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2024 08:59 IST
Share News :
കൊല്ലം : കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിറ്റ്ലൈൻ സ്ഥാപിക്കണം.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ മീറ്റർഗേജ് കാലത്ത് പിറ്റ്ലൈൻ സൗകര്യം ഉണ്ടായിരുന്നു എന്നാൽ അത് പൊളിച്ച് മാറ്റി പകരം ബ്രോഡ്ഗേജ് പിറ്റ്ലൈൻ സ്ഥാപിച്ചതും ഇല്ല.
നിലവിൽ 6 പ്ലാറ്റ്ഫോ മുകൾ ആണ് കൊല്ലത്ത് ഉള്ളത് . ഇത്രയും പ്ലാറ്റ്ഫോം സൗകര്യങ്ങൾ ഉള്ള റെയിൽവേ സ്റ്റേഷനുകൾ തന്നെ കേരളത്തിൽ കുറവാണ് . കേരളത്തിലേ പല റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ലഭ്യത കുറവ് കാരണം പല സർവ്വീസുകളും തുടങ്ങാൻ കഴിയാത്ത അവസ്ഥയും ഉണ്ട് . എന്നാൽ കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 24 കോച്ചുകൾ വരെ ഉൾകൊള്ളാൻ കഴിയുന്ന 6 പ്ലാറ്റ്ഫോംകൾ ഉണ്ട് എന്നാൽ പിറ്റ്ലൈൻ സൗകര്യം ഇല്ലത്തത് ദീർഘദൂര സർവ്വീസുകൾ തുടങ്ങാൻ തടസ്സമാകുന്നു .
കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിറ്റ്ലൈൻ സ്ഥാപികുന്നത് കൊല്ലം - ചെങ്കോട്ട പാത വഴി കൂടുതൽ ട്രെയിൻ സർവ്വീസുകൾ തുടങ്ങാൻ സൗകര്യം ആകും , അതുപോലേ അലപ്പുഴ , കോട്ടയം പാതകൾ വഴി വടക്കോട്ടും കൂടുതൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കാൻ ആകും .
മധുര റെയിൽവേ ഡിവിഷൻ കൊല്ലം ഔട്ടറിൽ ആണ് അവസാനിക്കുന്നത് എന്നതിനാൽ മധുര ഡിവിഷൻ്റേ പല ട്രെയിനുകളും കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കാനാകും . ഇപ്പോൾ പിറ്റ്ലൈൻ കൊല്ലം ജംഗ്ഷനിൽ ഇല്ലാത്തത് ആണ് പ്രധാന തടസം .
കൊല്ലം - ചെന്നൈ പാതയിൽ മധുര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാൽ 267 KM കഴിഞ്ഞ് പാത അവസാനിക്കുന്ന കൊല്ലം ജംഗ്ഷൻ വരെ പിറ്റ്ലൈൻ ഇല്ല . ഇത് ഈ പാതയിലൂടെ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുന്നതിന് വലിയ തടസം . 267 കിലോമീറ്ററിൽ 266 Km ഉം മധുര ഡിവിഷനു കീഴിൽ ആണ് പാത വരുന്നത്.
എറ്ണാകുളം ജംഗ്ഷൻ , മധുര ജംഗ്ഷൻ , തിരുനെൽവേലി , ചെങ്കോട്ട റെയിൽവേ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കൊല്ലം വരെ നീട്ടാൻ സാധിക്കും .
പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ പിറ്റ്ലൈൻ അനുമതി കിട്ടി പണികൾ അരംഭിക്കമ്പോഴും , കൊല്ലം ജംഗ്ഷനിൽ പിറ്റ്ലൈൻ സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ല.
Follow us on :
More in Related News
Please select your location.