Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2024 14:09 IST
Share News :
മുക്കം.കരവിരുതിൽ വിരിയുന്ന കൗതുകങ്ങളെ പഠനോപകരണളാക്കി അധ്യാപക വിദ്യാർത്ഥികൾ ശ്രദ്ധ നേടി. പ്രീ - പ്രൈമറി വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിലെ ആശയങ്ങളെ അടിസ്ഥാനമാക്കി നടന്ന അധ്യാപക വിദ്യാർത്ഥികളുടെ പഠനോപകരണ നിർമ്മാണ ശില്പശാല ശ്രദ്ധ കേന്ദ്രമായി മാറിയത്. കൊടിയത്തൂർ ജിഎം യുപി സ്കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വർണ്ണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് ശില്പശാല നടന്നത്. നെല്ലിക്കാപറമ്പ് സീതി സാഹിബ് മെമ്മോറിയൽ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചഅവധിക്കാല സാമൂഹ്യ സമ്പർക്ക പഠന ക്യാമ്പായ 'കാസ്ട്ര ' യിലെ 40 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. പ്രീ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് കഥകളും പാട്ടുകളും കഥാഗാനങ്ങളും അവതരിപ്പിക്കാനുള്ള മുഖംമൂടികൾ, ചിത്രരചനക്ക് സഹായകരമായ കട്ടൗട്ടുകൾ, പാഠ്യ പദ്ധതിയിൽ വരുന്ന വീടുകളുടെയും വാഹനങ്ങളുടെയും മാതൃകകൾ, പെട്ടിമൃഗങ്ങൾ, പാവ കളിക്കുള്ള പാവകൾ തുടങ്ങി 200 - ഓളം ഏകദിന പഠനോപകരണ ശില്പശാലയിൽ അധ്യാപക വിദ്യാർത്ഥികൾ നിർമ്മിച്ചത് .ഈ പഠനോപകരണങ്ങൾ ജൂൺ ഒന്നു മുതൽ കൊടിയത്തൂർ ജി എം യു പി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾ ക്കുള്ള പാഠ്യപദ്ധതി വിനിമയത്തിൽ ഏറെ സഹായകരമാകും.
സമഗ്ര ശിക്ഷ കേരള മാവൂർ റിസോഴ്സ് സെൻറർ പോഗ്രാം കോഡിനേറ്റർ ജോസഫ് തോമസ് ശില്പശാല ഉദ്ഘാടനം ചെയ്തു. നെല്ലിക്കാ പറമ്പ് എസ് എസ് എം ഐ ടീ ഇ വൈസ് പ്രിൻസിപ്പൽ എൻ അബ്ദുറഹിമാൻ പ്രവർത്തന പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ഇ കെ അബ്ദുൽസലാം അധ്യക്ഷനായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ എ പി മുജീബ് റഹ്മാൻ, അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡണ്ട് നൗഫൽ പുതുക്കുടി ,സമഗ്ര ശിക്ഷ കേരള കൊടിയത്തൂർ ക്ലസ്റ്റർ കോഡിനേറ്റർ കെ പി സഫിയ, അധ്യാപക പരിശീലകരായ ഇ എൻ ശ്രീരേഖ, ഇ നിധിൻ , എം വിദ്യ അധ്യാപകരായ എൻ സന്ധ്യ, കെ സാറ, എംപി ജസീദ, സി ജസീല, കെ അബ്ദുൽ ഹമീദ്, മുഹമ്മദ് നജീബ് ആലി ക്കൽ, കെ പി നഷീദ, തുടങ്ങിയവർ സംസാരിച്ചു. മാവൂർ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലെ പ്രവർത്തിപരിചയഅധ്യാപകരായ എൻ സ്മിത, വി പി വിനീത ബാലു, കെ റസീന ,ടി ഷാഹിദ,എംകെ ആയിഷ തുടങ്ങിയവരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ചിത്രം:കാസ്ട്ര ഏക ദിന പഠനോപകരണ ശിൽപ്പശാലയിൽ നിർമ്മിച്ച പഠനോപകരണ ങ്ങളുമായി അധ്യാപക വിദ്യാർത്ഥികൾ.
Follow us on :
Tags:
More in Related News
Please select your location.