Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒപ്പന മത്സര വേദിയിൽ സംഘർഷം

30 Nov 2024 23:28 IST

ജേർണലിസ്റ്റ്

Share News :



കഞ്ഞിക്കുഴി: ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഒപ്പന മത്സര ഫലത്തെ ചൊല്ലി സംഘർഷം. അഞ്ചാം നമ്പർ വേദിയായ പാരിഷ് ഹാളിൽ വൈകിട്ട് നടന്ന മത്സരത്തിൽ മികച്ച മത്സരം കാഴ്ച്ച വയ്ക്കാത്ത ടീമിന് കോഴ വാങ്ങി ഒന്നാം സ്ഥാനം കൊടുത്തുവെന്നാണ് ആരോപണം. മത്സര ഫലം തെറ്റാണെന്ന് ആരോപിച്ച് അടിമാലി എസ്.എൻ.ഡി.പി സ്കൂളും മുതലക്കോടം സേക്രട്ട് ഹാർട്ട് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ജഡ്ജസിനെയും സംഘാടകരെയും തടഞ്ഞു. വികാരാധീനരായ വിദ്യാർത്ഥികൾ സംഘാടകകരുമായി രൂക്ഷമായ തർക്കമാണ് നടന്നത്. ബഹളം കേട്ട് മറ്റുള്ളവർ കൂടി സ്ഥലത്തേക്കെത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഇതോടെ പ്രധാന വേദിക്ക് സമീപത്ത് നിന്നും പോലീസ് രംഗത്തെത്തി. തുടർന്ന് പോലീസിൻ്റെ നേതൃത്വത്തിൽ ജഡ്ജസിനെ പുറത്തേക്കിറക്കാൻ നോക്കിയപ്പോഴും പ്രതിഷേധം ശക്തമായി. തുടർന്ന് ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റിയത്. വിജയിച്ച ടീമിലെ രണ്ട് അംഗങ്ങൾ മത്സരത്തിനിടെ നിലത്ത് വീണിരുന്നു. ടീമുകളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനവും കാഴ്ച്ച വെച്ചു. മത്സരം രാത്രി എട്ടരയോടെയാണ് അവസാനിച്ചത്.


Follow us on :

More in Related News